
ആശങ്കകൾ അവസാനിച്ചു. പിലാത്തറയിലെ ലോട്ടറി അടിച്ചത് ഇവർക്ക്
തിരുവോണം ബംബർ നറുക്കെടുപ്പിൽ അമ്പത് ലക്ഷം ലോട്ടറി അടിച്ചത് കുറ്റൂരിലെ രാജീവനും പേരൂലിലെ പ്രദീപനും ഷെയർ ചെയ്തെടുത്ത ടിക്കറ്റിന്
പിലാത്തറ : തിരുവോണം ബംബർ നറുക്കെടുപ്പിൽ അമ്പത് ലക്ഷം ലോട്ടറി അടിച്ചത് കുറ്റൂരിലെ രാജീവനും (മണി)യും, പേരൂലിലെ പ്രദീപനും ഷെയർ ചെയ്തെടുത്ത ടിക്കറ്റിന്. കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംബർ നറുക്കെടുപ്പിൽ പിലാത്തറയിൽ നിന്നും നറുക്കെടുപ്പിന് തലേ ദിവസം വെള്ളിയാഴ്ച വിറ്റ ടിക്കറ്റിന് മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചത് കുറ്റൂർ കൂവപ്പയിലെ പി വി രാജീവനും (മണി ) അച്ഛൻ്റ സഹോദരപുത്രനായ പേരൂൽ ചേപ്പായിക്കോട്ടം സ്വദേശിയും ഇപ്പോൾ ധർമ്മശാല മാങ്ങാട് താമസിക്കുന്ന പ്രദീപ് കുമാറും ചേർന്ന് ഷെയർ ചെയ്ത് എടുത്ത ടിക്കറ്റിനാണ് 50 ലക്ഷം അടിച്ചത്.
രാജീവൻ അഞ്ചു പേർ ചേർന്നെടുത്ത മറ്റൊരു ബമ്പർ ടിക്കറ്റിന് 500 രുപയും അടിച്ചിട്ടുണ്ട്. 30 വർഷം സ്വകാര്യ ബസ് ക്ലീനറായി പണിയെടുത്ത രാജീവൻ ഇപ്പോൾ തൊഴിലുറപ്പ് പണിക്കും നാടൻ പണിക്കുമാണ് പോകുന്നത്. റിട്ട ആർമിയാണ് പ്രദീപ് കുമാർ.
36 വർഷമായി ലോട്ടറി രംഗത്തുള്ള കോറോം സ്വദേശി തമ്പാൻ്റെ ഉടമസ്ഥതയിലുള്ള തമ്പാൻ ലോട്ടറി ഏജൻസി വില്പന നടത്തിയ TG 848477 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.