പൊന്നൂറാം കുളം നവീകരണം

ചെറുതാഴം പെരുവയലിൽ നവീകരിച്ച പൊന്നൂറാം കുളം ചെറുതാഴം ഗ്രാമഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

അടങ്കൽ തുക 67 ലക്ഷം ചെലവ് ചെയ്ത് പുനർ നിർമ്മിച്ച മനോഹരമായ കുളം നാടിന് സമർപ്പിച്ചു. വൈസ് പ്രസിഡണ്ട് പി.പി.രോഹിണി അദ്ധ്യക്ഷയായി. ഓവർസീയർ ടി.വി.രേഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ടി.വി.ഉണ്ണികൃഷ്ണൻ , പി.പി. അമ്പുജാക്ഷൻ, എം.ടി. സബിത , മെമ്പർ ടി.വി.കുഞ്ഞിക്കണ്ണൻ, യു രാധ, ബിന്ദു, എം.കുഞ്ഞികണ്ണൻ ,വി രമേശൻ , എം.വി.രവി എന്നിവർ പ്രസംഗിച്ചു. കെ.ജനാർദ്ദനൻ സ്വാഗതവും, പി.വിജയൻ നന്ദി പറഞ്ഞു.

www.pilathara.com