മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് കടന്നപ്പള്ളി ഹയർ സെക്കൻഡറി സ്കൂൾ ഒരുങ്ങി.

2025-26 മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും കലോത്സവ ഫണ്ട് സ്വീകരണവും കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

സംഘാടകസമിതി ഓഫീസ് കല്യാശ്ശേരി മുൻ എംഎൽഎ ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ കെ സന്തോഷ് കുമാർ സ്വാഗതവും, പഞ്ചായത്ത് പ്രസിഡണ്ട്  ടി.സുല ജ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പ്രമുഖ പ്രവാസി വ്യവസായി  മുസ്തഫ ഹംസയെ സ്കൂൾ വികസന സമിതി ചെയർമാൻ പി പി ദാമോദരൻ ആദരിച്ചു, കലോത്സവ ഫണ്ടിലേക്ക് അദ്ദേഹം സംഭാവന നൽകിയ തുക സാമ്പത്തിക കമ്മിറ്റി ചെയർമാൻ ടി വി ചന്ദ്രൻ ഏറ്റുവാങ്ങി. സംഘാടക സമിതി ഓഫീസിനു വേണ്ടി ശില്പം നിർമ്മിച്ചു നൽകിയ പൂർവ്വ വിദ്യാർത്ഥി ഉണ്ണി കാനായിയെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ മോഹനൻ, മാടായി എ. ഇ. ഒ ഡോ. കെ കെ . പി സംഗീത, പിടിഎ പ്രസിഡണ്ട് രാജേഷ് പി വി , മീഡിയ കമ്മിറ്റി ചെയർമാൻ കെ.കെ സുരേഷ് എന്നിവർ ആശംസ അറിയിച്ചു ഹെഡ്മിസ്ട്രസ് ലിൻറമ്മ ജോൺ നന്ദി പ്രകാശിപ്പിച്ചു