
കാസറഗോഡ് നാലാംമൈൽ വാഹനാപകടം;പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു
വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാലാംമൈൽ എന്ന സ്ഥലത്ത് വെച്ച് ഇന്ന് പുലർച്ചെ 02.45 മണിയോടെ ആണ് സംഭവം.
ടിപ്പർ ലോറി മാരുതി കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ബേക്കൽ DYSP യുടെ ഡാൻസാഫ് സ്കാഡിൽ ഉള്ള GSCPO സജീഷ് എന്ന ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്.കൂടെ യാത്ര ചെയ്തിരുന്ന സുഭാഷ് ചന്ദ്രൻ എന്നയാൾക്ക് പരിക്ക് പറ്റിയതായും അറിയുന്നു. മരണപ്പെട്ട ആളുടെ മൃതദേഹം കാസർഗോഡ്,ചെങ്കള ഈ കെ നായനാർ ആശുപത്രിയിൽ പ്രവേശിപിച്ചു. പരിക്കുപറ്റിയ സുഭാഷ് ചന്ദ്രനെ കാസർഗോഡ്, , ചെങ്കള E. K നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.