• Friday, 10 October 2025
  • 10:18:22 AM
Accident

ദേശീയപാതയിൽ പയ്യന്നൂർ എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപം കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു.

റോഡ് മുറിച്ചുകടക്കവെ പിലാത്തറ ഭാഗത്തുനി ന്ന് പയ്യന്നൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ പോകുകയായിരുന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ചവാഹനം നിർത്താതെ പോയി.

 ദേശീയപാതയിൽ എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപം കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു. എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപ ത്തെ പാറോട്ടകത്ത് ടി കെ അബ്ദുള്ള (75) യാണ് മരണപ്പെട്ടത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. എടാട്ട് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അബ്ദുള്ള. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ശനിയാ ഴ്‌ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: അസ്മ. മക്കൾ: ഹാരീസ്, മുത്തലീബ്, ഹനീഫ, റഷീദ്, ഷഫീഖ്.

2025-09-27

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.