• Friday, 30 July 2026
  • 03:30:46 AM
Stories

കരയടം ചന്ദ്രൻ മാരാർക്ക് വീര ശൃംഖല

വാദ്യകലയിൽ നാലു പതിറ്റാണ്ടു പൂർത്തിയാക്കിയ കരയടം ചന്ദ്രൻ മാരാർക്ക് വീര ശൃംഖല സമർപ്പിക്കുന്നു

കരയടം ചന്ദ്രൻമാരാർ നിരവധി ശിഷ്യസമ്പത്തിന് ഉടമ കൂടിയാണ്. കേരള ക്ഷേത്രകലാ അക്കാദമിയുടെ 'ഗുരുപൂജ' അവാർഡ്, ചങ്ങനാശ്ശേരി പുതുമന തന്ത്രപീഠത്തിൻ്റെ ക്ഷേത്രശ്രീ പുരസ്‌കാരം, ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ വാദ്യനിപുണ, വാദ്യപഞ്ചരത്നാമൃതം അവാർഡ്, എന്നീ പുരസ്‌കാരങ്ങൾ ഈ കാലയളവിൽ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

വാദ്യകലയിൽ നാലു പതിറ്റാണ്ടു പൂർത്തിയാക്കിയ കരയടം ചന്ദ്രൻ മാരാർക്ക് 2025 ആഗസ്ത് 31 വൈകുന്നേരം മൂന്ന് മണിക്ക് ചെറുതാഴം ശ്രീരാഘവപുരം ( ഹനുമരമ്പലം ) ക്ഷേത്ര സന്നിധിയിൽ വീര ശൃംഖല നൽകി ആദരിക്കുന്നു . 

ആദരസഭ പദ്‌മശ്രീ മട്ടന്നൂർ ശങ്കരൻ  കുട്ടിമാരാർ ഉത്ഘാടനം ചെയ്യും, വാദ്യപ്രവീൺ ഡോ. കുഞ്ഞിരാമ മാരാർ അധ്യക്ഷനാകുന്ന ചടങ്ങിൽ വാദ്യകലാനിധി ചിറക്കൽ നിധീഷ് മാരാർ സ്വാഗതവും പാചകരത്നം ദാമോദരപൊതുവാൾ , പേരൂർ ഉണ്ണികൃഷ്ണൻ , പനമണ്ണ ശശി, കൽ‌പാത്തി ബാലകൃഷ്ണൻ,  വാദ്യകലാകേസരി ചെറുതാഴം ചന്ദ്രൻ മാരാർ, കെ വി ഗോകുലാനന്ദൻ  തുടങ്ങിയവർ സാന്നിധ്യമാക്കും, ക്ഷേത്ര വാദ്യ തിലകം മട്ടന്നൂർ ശിവരാമമാരാർ അനുഗ്രഹഭാഷണവും, ക്ഷേത്ര കല അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്തു മുഖ്യപ്രഭാഷണവും നടത്തും.

കെ നാരായണൻ കുട്ടി, സി പി ബീന, സി എൻ വേണുഗോപാലൻ നമ്പിയാർ, ഡോ. കേശവൻ വെദിരമന, മദ്ദള വാദ്യകലാനിധി ചെറുതാഴം ഗോപാല കൃഷ്ണൻ മാരാർ, കലാനിലയം ഉടയാൻ നമ്പൂതിരി, ലതീഷ് പുത്തലത്ത് തുടങ്ങിയവർ ആശംസകൾ നേരും, കരയടം ചന്ദ്രൻ മറുമൊഴിയും ദിലീപ്  ചെറുതാഴം    നന്ദിയും അറിയിക്കും . 

2025-08-28

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post