• Friday, 30 July 2026
  • 03:33:04 AM
Stories

സാന്ത്വനമായി എസ് വൈ എസ് പരിയാരം

പരിയാരം മെഡിക്കൽ കോളേജിലെ ബിൽ കുരുക്ക് അഴിഞ്ഞു; റഫീഖിന് ഇനി വീട്ടിൽ പോകാം.

പരിയാരം • ഡിസ്‌ചാർജ് ചെയ്ത് 6 ദിവസം കഴിഞ്ഞിട്ടും ബില്ലടയ്ക്കാൻ പണമില്ലാത്ത തിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപ്രതി വിടാനാകാതെ കഴിയുന്ന യുവാവിനു സഹായമെത്തിച്ച് പരിയാരം എസ് വൈ എസ് സാന്ത്വനം കേന്ദ്രം.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കാസർകോട് വിദ്യാനഗർ ചാല റോഡിലെ ഓട്ടോ ഡ്രൈവർ മുഹമ്മദ് റഫീഖിൻ്റെ വാർത്ത പരിയാരം പ്രസ് ക്ലബ് വഴി നൽകിയിരുന്നു. തുടർന്നു പരിയാരം സാന്ത്വനം കേന്ദ്രം ഡയറക്ട‌ർ മുഹമ്മദ് റഫീഖ് അമാനി തട്ടമ്മൽ ആശുപ്രതി സുപ്രണ്ട് ഡോ. കെ.സുദീപുമായി ബന്ധപ്പെട്ട് ബിൽതുകയായ 45,000 രൂപ അടയ്ക്കാമെന്ന് അറിയിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് അമാനി തട്ടമ്മൽ, അനസ് അമാനി, ശരീഫ് പരിയാരം, റിയാസ് പിലാത്തറ, റഫീഖ് പാണപ്പുഴ എന്നിവർ നേതൃത്വം നൽകി. 






SHANIL Cheruthazham
2025-09-10

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post