• Thursday, 15 July 2026
  • 02:17:04 AM
Read report

ചെറുതാഴം “ഉച്ചൂളി ബ്രദേഴ്‌സ്”.

ഗ്രാമത്തിൻ്റെ  മണ്ണിൽ നിന്ന് ഉയർന്ന ഈ ചെറിയ കൂട്ടായ്മ, കളിയോടുള്ള അഭിനിവേശവും കൂട്ടായ പ്രവർത്തനവും ചേർന്നാൽ എത്ര വലിയ മാറ്റങ്ങൾ സൃഷ്ടിക്കാമെന്ന് തെളിയിക്കുന്ന ഉജ്ജ്വല മാതൃകയാണ് ചെറുതാഴം “ഉച്ചൂളി ബ്രദേഴ്‌സ്”.

ലോകകപ്പ് ഫുട്ബോൾ ആവേശം നാട്ടിലെ ഓരോ വഴിയിലും നിറഞ്ഞുനിൽക്കുമ്പോഴും, ടെലിവിഷൻ സ്ക്രീനുകളിൽ ഇടയ്ക്കിടെ മിന്നിമറയുന്ന ക്രിക്കറ്റിനോടുള്ള പ്രേക്ഷകസ്നേഹവും കുറയുന്നില്ല. ലയണൽ മെസ്സി യുടെ മായാജാലവും നെയ്മർടെ ചലനങ്ങളും മനസിൽ നിറയുമ്പോൾ, വിരാട്  കോലീയുടെ  ക്ലാസിക് ഷോട്ടുകളും വൈഭവ്  സുര്യൻഷിയുടെ വെടിക്കെട്ടും കാണുമ്പോൾ കൈയടി സ്വാഭാവികമാണ്. പുതിയ തലമുറ താരങ്ങളായ അഭിഷേക്  ശർമ്മ യും ശുഭമാണ്  ഗില്യും ഉള്ളിൽ ആവേശം തീർക്കുമ്പോൾ, അത് പുറത്തുകൊണ്ടുവരാൻ ഇന്നത്തെ തലമുറ കൂടുതലായി ആശ്രയിക്കുന്നത് ടർഫ് മൈതാനങ്ങളെയാണ്.

എന്നാൽ, ഒരിക്കൽ ഗ്രാമജീവിതത്തിൻ്റെ  ഭാഗമായി നിലകൊണ്ടിരുന്ന വയലുകളും പറമ്പുകളും കളികൾക്കായി തുറന്നിരുന്ന കാലം മാഞ്ഞുപോയപ്പോഴും, ചെറുതാഴത്തെ ഒരു കൂട്ടം യുവാക്കൾ അതിന് ഒരു പുതുവഴി കണ്ടെത്തി. ഉച്ചൂളിക്കുന്നിൻ്റെ  മുകളിലെ തുറന്ന മൈതാനം അവരുടെ സ്വപ്നങ്ങൾക്ക് വേദിയായി. ഞായറാഴ്ച പുലർച്ചെ അവർ ഒത്തുകൂടി, ബാറ്റും ബോളും കൈയിലെടുത്ത് കളിയിൽ മുഴുകി. ആ കൂട്ടായ്മ ക്രമേണ വളർന്നു, ചെറുതാഴം പഞ്ചായത്തിലും കുഞ്ഞിമംഗലത്തുമുള്ള നിരവധി പേർ ചേർന്നു, ഒടുവിൽ അത് “ഉച്ചൂളി ബ്രദേഴ്‌സ്” എന്ന ക്രിക്കറ്റ് ക്ലബ്ബായി രൂപം കൊണ്ടു.

ക്ഷമാശീലം, കൂട്ടായ്മ, പ്രൊഫഷണൽ സമീപനംഇവയാണ് ഉച്ചൂളി ബ്രദേഴ്‌സിൻ്റെ അടയാളങ്ങൾ. ടീം അംഗങ്ങൾക്ക് ജേഴ്‌സി മുതൽ ആവശ്യമായ സൗകര്യങ്ങൾ വരെ ഒരുക്കിയ അവർ, ഓരോ ഞായറാഴ്ച മത്സരത്തിനും മുൻദിനം തന്നെ ടീം സജ്ജമാക്കും. കളിക്കിടെ ഉപയോഗിക്കുന്ന കുടിവെള്ളവും ഭക്ഷണവും ശേഷം മൈതാനത്ത് ഉപേക്ഷിക്കാതെ ശുചിത്വം പാലിക്കുന്നതിലും അവർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.

പല ടൂർണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച ഈ ക്ലബ്ബിന് ഇനി കൂടുതൽ വലിയ സ്വപ്നങ്ങളാണ് മുന്നിലുള്ളത്. സ്വന്തമായി ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുക, ചെറുതാഴം പ്രദേശത്തെ എല്ലാ കളിക്കാരെയും ഉൾപ്പെടുത്തി ലീഗ് മത്സരങ്ങൾ നടത്തുക, കൂടാതെ സാമൂഹ്യപ്രതിബദ്ധതയോടെ ചാരിറ്റി പ്രവർത്തനങ്ങൾ ആരംഭിക്കുക ഇവയാണ് അവരുടെ ലക്ഷ്യങ്ങൾ.

ഈ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ക്ലബ്ബിൻ്റെ  ആദ്യ വാർഷിക ജനറൽ ബോഡി യോഗം പിലാത്തറ ഷവായ ഹൗസ് മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിൽ കെ.ഇ. സുനിയെ സെക്രട്ടറിയായും വിശ്വനാഥൻ (അപ്പു)യെ പ്രസിഡന്റായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി റംഷീദ്, ജോയിന്റ് സെക്രട്ടറിയായി പ്രജീഷ്, ട്രഷററായി ശിഹാബ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രതീഷ്, രതീഷ്, ഷബീർ അലി, പ്രസാദ്, ഷുക്കൂർ ആരിഫ്, അഷറഫ് കെ.കെ എന്നിവരും, രക്ഷാധികാരികളായി അഷറഫ് മൈലാഞ്ചി, അഷ്റഫലി, ശിവാനന്ദ ബോസ്, സതീഷ് മാസ്റ്റർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. യോഗത്തിൽ രതീഷ് പാടോളി സ്വാഗതവും പ്രതീഷ് മാവില നന്ദിയും രേഖപ്പെടുത്തി.

ഗ്രാമത്തിൻ്റെ  മണ്ണിൽ നിന്ന് ഉയർന്ന ഈ ചെറിയ കൂട്ടായ്മ, കളിയോടുള്ള അഭിനിവേശവും കൂട്ടായ പ്രവർത്തനവും ചേർന്നാൽ എത്ര വലിയ മാറ്റങ്ങൾ സൃഷ്ടിക്കാമെന്ന് തെളിയിക്കുന്ന ഉജ്ജ്വല മാതൃകയാണ് ചെറുതാഴം “ഉച്ചൂളി ബ്രദേഴ്‌സ്”.






shanil cheruthazham
2026-06-22

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post