• Thursday, 15 July 2026
  • 02:23:37 AM
Latest

ചെറുതാഴം ശ്രീ ആഞ്ജനേയ ബാലഗോകുലം ബാലദിന ശോഭയാത്ര ഒരുക്കുന്നു.

മയിൽപ്പീലിയുടെ മനോഹാരിതയും ഓടക്കുഴൽ നാദത്തിൻ്റെ മാധുര്യവും ഹരിചന്ദനത്തിൻ്റെ ഹൃദ്യതയും തുളസിയുടെ നൈർമല്ല്യവും പരന്നൊഴുകുന്ന പുണ്യദിനമാണ് ഭഗവാൻ ശ്രീകൃഷ്‌ണൻ്റെ ജന്മാഷ്ടമിനാൾ.

ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ എന്ന സന്ദേശം പകർന്നുകൊണ്ട് ചെറുതാഴം ശ്രീ ആഞ്ജനേയ ബാലഗോകുലം ബാലദിന ശോഭയാത്ര ഒരുക്കുന്നു.

സെപ്റ്റംബർ 14 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഉളിയത്ത് ശ്രീ കൃഷ്‌ണൻ മതിലകം ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച് കൊവ്വൽ കളരിവഴി ഉദയപുരം ശ്രീ കൃഷ്ണക്ഷേത്രം ശ്രീ രാഘവപുരം ക്ഷേത്രം എന്നീ പുണ്യ സങ്കേതങ്ങൾ വലം വെച്ച് ചെറുതാഴം ശ്രീ കൃഷ്‌ണപുരം ക്ഷേത്ര സ‌ന്നിധിയിൽ എത്തിച്ചേരുന്നു.

ഉറിയടി, പായസദാനം, ഭജന എന്നിവയും ഉണ്ടാകും.






Pilathara dot com
2025-09-11

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post