• Thursday, 15 July 2026
  • 02:23:45 AM
Latest

അറത്തിൽ ശ്രീഭദ്രപുരംക്ഷേത്രത്തിൽ ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവത്തിനും തുടക്കമായി.

പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ഡോ. ഒ. സി. കൃഷ്ണൻ നമ്പൂതിരി (ജനറൽ കൺവീനർ) എൻ. ഗോവിന്ദൻ (ചെയർമാൻ )സുബ്രഹ്മണ്യൻ നമ്പൂതിരി. എം (വൈസ് ചെയർമാൻ ) മധുസൂദനൻ. പി. ഇ (ജോയിന്റ് കൺവീനർ ) കെ. ജി. ഭട്ടതിരി (കൺവീനർ, ആചാര കമ്മിറ്റി ) എന്നിവർ പങ്കെടുത്തു.

പിലാത്തറ: ഉത്തരകേരളത്തിലെ പ്രധാന ദുർഗാക്ഷേത്രമായ അറത്തിൽ ശ്രീഭദ്രപുരം ക്ഷേത്ര (അറത്തിലമ്പലം) ത്തിലെ നവരാത്രി മഹോത്സവവും ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും സപ്തംബർ 20 മുതൽ ഒക്ടോബർ 2 വരെ നടക്കുന്നു. 

സമാരംഭ സമ്മേളനം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ കമ്മറ്റി ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു.  ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ഡോ. ഒ. സി. കൃഷ്ണൻ നമ്പൂതിരി, ആഘോഷകമ്മിറ്റി ചെയർമാൻ എൻ. ഗോവിന്ദൻ, കുടൽമന കേശവൻ നമ്പൂതിരി, ജോ. കൺവീനർ മധുസൂദനൻ. പി. ഇ , മാത്രാടൻ  ഭാസ്കരൻ എന്നിവർ  സംസാരിച്ചു. 

യജ്ഞാചാര്യൻ എ.കെ. നാരായണൻ നമ്പൂതിരി, ഉപാചാര്യൻ കുടൽവള്ളി കേശവൻ നമ്പൂതിരി യജ്ഞവേദിയിൽ മാഹാത്മ്യ പാരായണം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ ലളിതാ സഹസ്രനാമ പാരായണം, ദേവി ഭാഗവത പാരായണം, കഥാകഥനം, തിരുവാതിരക്കളി, ഭജന തുടങ്ങിയ നടക്കും. 22ന് കുമാരി പൂജ23 ന് വിദ്യാഗോപാല മന്ത്രാർച്ചന 26ന് സർവൈശ്വര്യ പൂജ 29 ന്ഉച്ചക്ക് അവഭ്രുത സ്നാനത്തോടെ ശ്രീമദ്‌ ദേവി ഭാഗവത നവാഹ യജ്ഞo സമാപിക്കും. വൈകീട്ട് പയ്യന്നൂർ നിസരി ഓർക്കസ്ട്രയുടെ കരോക്കെ ഭക്തി ഗാനമേള, ശ്രുതി ജയദേവിൻ്റെ സംഗീത കച്ചേരി, 30 ന് ശോഭ മരങ്ങാട് & പാർട്ടി അവതരിപ്പിക്കുന്ന ഈശ്വര ഗാനാഞ്ജലി, ഹരിചന്ദന എം. പേരൂൽ അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും. 

ഒക്ടോബർ 1 ന് മഹാനവമി ദിനത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ വൈകീട്ട് 5 മണിക്ക് കേളി, പുതുമന ശങ്കരൻ നമ്പുതിരിയുടെ തിടമ്പുനൃത്തം എന്നിവ നടക്കും. ദീപാരാധനക്കും അത്താഴപൂജക്കും ശേഷം പുതുമന ഹരികൃഷ്ണൻ നമ്പുതിരിയുടെ തിടമ്പു നൃത്തംഅരങ്ങേറ്റം നടക്കും. വിജയദശമി ദിനത്തിൽ രാവിലെ 5.30 മുതൽ വാഹനപൂജ, ഗ്രന്ഥമെടുപ്പ് വിദ്യാരംഭം, സംഗീതാർച്ചന എന്നിവ നടക്കും. 

 






SHANIL Cheruthazham
2025-09-20

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post