• Thursday, 15 July 2026
  • 02:23:37 AM
Latest

വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്രം ഉത്സവത്തിന് കൊടിയേറി.

വിളയാങ്കോട് ശ്രീ ശിവക്ഷേത്രം കൊടിയേറ്റ മഹോത്സവം 2025 ഡിസംബർ 16 മുതൽ 22 വരെ നടക്കുന്നു.

പിലാത്തറ : വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്രത്തിൽ അഞ്ച് നാൾ നീളുന്ന കൊടിയേറ്റ ഉത്സവം കലവറനിറക്കൽ ഘോഷയാത്രയോടെ ആരംഭിച്ചു. ക്ഷേത്രം പ്രസിഡന്റ് സി.മോഹനിൽനിന്ന് തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരി കുറയും പവിത്രവും സ്വീകരിച്ച്. തുടർന്ന് കൊടിയേറി. രാത്രി എട്ടിന് മാതൃസമിതിയുടെ തിരുവാതിര, കലാ വിരുന്നു നടന്നു. 18-ന് രാവിലെ ശ്രീഭൂതബലി, നവക പൂജ, കലശാഭിഷേകം, 2.30-ന് അക്ഷരശ്ലോകസദസ്, രാത്രി ഏഴിന് തായമ്പക, 7.30-ന് തിടമ്പ് നൃത്തം, 10-ന് തിരുവാതിര, കൈകൊട്ടികളി, നൃത്ത വിരുന്ന്, ഭക്തിഗാനം. ഉത്സവം ഡിസംബർ 22 ന് അവസാനിക്കും.  

കൊടിയേറ്റ മഹോത്സവത്തിൻ്റെ വിജയത്തിനായി ഏവരും പ്രവർത്തിക്കണമെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു. നാഷണൽ ഹൈവേയുടെ അലൈൻമെൻറ് മാറ്റം ദൈനംദിന ക്ഷേത്ര പ്രവർത്തനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് നേരിടുന്നുമെന്നും കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. 






പിലാത്തറ ഡോട്ട് കോം
2025-12-17

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post