മാതമംഗലം പുനിയംകോട് ശ്രീ തായിപരദേവത തെക്കൻ കരിയാത്തൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് നാളെ ആരംഭം
കളിയാട്ട ദിവസവങ്ങളിൽ ക്ഷേത്ര സന്നിധിയിൽ എത്തിചേരുന്ന എല്ലാവർക്കും അന്നദാനവും ഉണ്ടായിരിക്കും.
മാതമംഗലം പുനിയംകോട് ശ്രീ തായിപരദേവത തെക്കൻ കരിയാത്തൻ ക്ഷേത്രം കളിയാട്ട മഹോത്സവം ജനുവരി 15, 16,17 തീയതികളിൽ നടക്കുന്നു. ജനുവരി 15വൈകുന്നേരം 6.30ന് ശ്രീ ത്രിപ്പന്നിക്കുന്നു മഹാദേവ ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിപ്പ്. തുടർന്ന് ക്ഷേത്രത്തിൽ പഞ്ചശത ദീപം തെളിയിക്കൽ. കളിയാട്ടം ആരംഭം.
ജനുവരി 16രാത്രി 7മണിക്ക് തെക്കൻകരിയാത്തൻ ദൈവത്തിന്റെയും കൈക്കോളന്റെയും വെള്ളാട്ടം. രാത്രി 9.30ന് കലാപരിപാടി മാജിക് ഫ്യൂഷൻ.. തുടർന്ന് വിഷ്ണുമൂർത്തി,രക്തചാമുണ്ഡി, തായ്പരദേവത ദൈവകോലങ്ങളുടെ തിടങ്ങൽ തോറ്റം. പുലർച്ചെ 2മണിക്ക് കുടിവീരൻ തെയ്യത്തിന്റെ പുറപ്പാട്.
ജനുവരി 17രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ തെയ്യകോലങ്ങളുടെ പുറപ്പാട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








