BDK വാര്‍ത്തകള്


അനധികൃത രക്തശേഖരണത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറി

Reporter: shanil cheruthazham

BDK ഇടപെടൽ വിജയം കണ്ടു.... അനധികൃത രക്തശേഖരണത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറി... പക്ഷെ ഇത് രണ്ടാം തവണയാണ് പയ്യന്നൂരിലെ ഇതേ ആശുപത്രിയിലെ അനധികൃത രക്തദാനം നമ്മൾ ഇടപെട്ടു മാറ്റുന്നത്.. ഇനിയും ഇത് തുടർന്നാൽ ശക്തമായ പ്രധിഷേധം ഉയർന്നു വരണം. 

ബ്ലഡ്‌ ബാങ്കിൽ അല്ലാതെ രക്തദാനം ചെയ്യുന്നതും ബ്ലഡ്‌ ബാങ്കിൽ നിന്നല്ലാത്ത രക്തം സ്വീകരിക്കുന്നതും വലിയ തെറ്റാണ്. നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചെയ്യുന്ന വലിയ തെറ്റ്. ഒരുപക്ഷെ ഈ അശ്രദ്ധയും അറിവില്ലായ്മയും അവരെ മാറാ രോഗത്തിന്റെ പടുകുഴിയിൽ ചാടിച്ചേക്കാം. 

ബ്ലഡ്‌ ബാങ്കിൽ നിന്നല്ലാതെ സ്വീകരിക്കുന്ന രക്തത്തിലൂടെ ഒരുപാട് അസുഖങ്ങൾ പകരാൻ സാധ്യത ഉണ്ട്. ആയതിനാൽ അത്തരത്തിൽ രക്തം സ്വീകരിച്ചവർ തങ്ങൾക്കു അസുഖങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുക 

പറ്റിക്കപെടാൻ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവിതം പിന്നെയും ബാക്കി... അറിവില്ലായ്മ മുതലെടുത്തു ആശുപത്രി മാഫിയകൾ കോടികൾ ഉണ്ടാക്കും... ഒപ്പം രക്തദാന രംഗത്തെ കള്ള നാണയങ്ങളെ തിരിച്ചറിയുക...  അനുഭവിക്കേണ്ടത് നമ്മൾ സാധാരണക്കാരണ്...

*ബ്ലഡ്‌ ബാങ്ക് ഇല്ലാത്ത സ്ഥലത്തു രക്തദാനം ചെയ്യാൻ പാടില്ല. 

*ബ്ലഡ്‌ ബാങ്ക് ഇല്ലാത്ത ആശുപത്രിയിൽ നിന്നും അവിടെ വച്ച് ശേഖരിക്കുന്ന രക്തം രോഗികൾക്ക് നൽകാൻ അനുവദിക്കരുത്. 

*രക്തം ആവശ്യമായി വന്നാൽ തൊട്ടടുത്തുള്ള ബ്ലഡ്‌ ബാങ്കിൽ സമീപിക്കുക. 

*ഫ്രഷ് ബ്ലഡ്‌ എന്നും എമർജൻസി എന്നും പറഞ്ഞാണ് കൂടുതൽ സ്വകാര്യ ആശുപത്രികളും ഈ തട്ടിപ്പ് നടത്തുന്നത്. ശേഖരിച്ചു 5 ദിവസം വരെ ഉള്ളത് ഫ്രഷ് ബ്ലഡ്‌ എന്നാണ് അറിയപ്പെടുന്നത്. ഓപ്പൺ ഹാർട്ട്‌ സർജറി അടക്കമുള്ളതിന് ആണ് ഫ്രഷ് ബ്ലഡ്‌ ആവശ്യമായി വരുന്നത്.. 

*എമർജൻസി ആവശ്യങ്ങൾക്ക് രക്‌തം നൽകാൻ ആണ് രക്ത ബാങ്കുകൾ സ്ഥാപിച്ചിട്ടുള്ളത് എന്ന് മനസിലാക്കുക... 

*രക്തദാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രക്ത ആവശ്യങ്ങൾക്കും  ബന്ധപ്പെടുക 

BLOOD DONORS KERALA - Kasaragod
9400730009 - 9744633458 - 9656953417

രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം
Blood Donors Kerala Kasaragod

സ്നേഹത്തോടെ....  
ഞാൻ..