BDK വാര്‍ത്തകള്


സന്നദ്ധ രക്ത ദാനം

Reporter: / writer : Padmanabhan

സന്നദ്ധ രക്തദാനം എന്താണ് എന്ന് നമ്മൾ കഴിഞ്ഞ ആഴ്ച ആരാഞ്ഞു . ഇന്ന് നമുക്ക് സന്നദ്ധ രക്ത ദാനം എന്തിനു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കാം .

 

ഇന്നത്തെ പോലെ അല്ലാതെ രക്തം ദാനം ചെയ്യാൻ മടിക്കുന്ന ഒരു സമൂഹമായിരുന്നു കുറച്ചു വര്ഷം മുൻപ് . എന്നാൽ രക്തത്തിൻ്റെ  ആവശ്യം കൂടി വരുന്നതായും കണ്ടു . ഈ അവസരം വ്യക്തി താത്പര്യത്തിന് വേണ്ടിയും , കച്ചവട താത്പര്യത്തിന് വേണ്ടിയും പലരും ദുരുപയോഗം ചെയ്തു.  രക്തം വിറ്റു പണം കൊയ്യാൻ തുടങ്ങി . എന്നാൽ ഇങ്ങനെ ചെയ്യുന്ന മിക്ക ദാതാക്കളും വളരെ താഴ്ന്ന തരത്തിൽ ജീവിക്കുന്ന ആളുകൾ ആയിരുന്നു. അവർ രക്തം കൊടുക്കുമ്പോൾ ആവശ്യക്കാരൻ്റെ  വ്യഗ്രത അനുസരിച്ചു വില പേശാൻ തുടങ്ങി . ആവശ്യക്കാരന് ആകട്ടെ, മറ്റു ദാതാക്കളുടെ സഹായം ലഭിക്കാത്തതു കാരണം ഇവരുടെ കെണിയിൽ അനായേസേന അകപ്പെടുകയും ചെയ്യുന്നു . ഒരു യൂണിറ്റ് രക്തത്തിനു 70000 രൂപ വരെ കൊടുത്ത ചരിത്രം ഉണ്ട് . ഇവരെ പ്രഫഷണൽ ഡോനോർ എന്നറിയപെടുവാൻ തുടങ്ങി. എന്നാൽ പലപ്പോഴും അസാന്മാർഗിക ജീവിത ശൈലി ഉള്ള ഇവർ കിട്ടുന്ന പണം കൂടുതൽ ധൂർത്തടിക്കാനും അസാന്മാർഗികത പരത്താനും തുടങ്ങി . രക്തദാനത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ ഒന്നും തന്നെ ഇവർ പാലിക്കാറും ഇല്ല. അത് കൊണ്ട് തന്നെ ക്വാളിറ്റി ഇല്ലാത്ത രക്തം കൊണ്ട് രോഗിക്ക് ഉപയോഗം കിട്ടാത്ത അവസരങ്ങൾ കൂടി കൂടി വന്നു . അത് മാത്രം അല്ല , ഇത്തരം അസാന്മാർഗികം ആയ ജീവിത ശൈലി ഉള്ള ഇവർ പല രോഗങ്ങളും ഇത് വഴി നാട്ടിൽ പരക്കാൻ ഉള്ള കാരണങ്ങൾ ആയും തീർന്നു . മറു വശത്തു രക്തദാനത്തിൻ്റെ   ഒരു മാനദണ്ഡവും പാലിക്കാത്ത കൊണ്ട് ദാതാക്കളുടെയും ശരീരം ശോഷിക്കാനും പലപ്പോഴും ആയി മരണപ്പെടാനും തുടങ്ങി .

 


 

രാജ്യത്തിൽ ഇങ്ങനെ ഉള്ള അവസ്ഥ പടർന്ന് പിടിക്കുന്ന അവസ്ഥയിൽ ആണ് ഇതിനാൽ നിന്നും മോചനം കിട്ടുവാൻ വേണ്ടി സർക്കാർ , ലോക ആരോഗ്യ സംഘടനയുടെ സഹകരണത്തിൽ നാഷണൽ ബ്ലഡ് പോളിസി എന്ന നയം സ്വീകരിക്കുകയും രക്തദാനം ക്രമീകരിക്കുകയും ചെയ്തു . ഇതിനു ആക്കം കൂട്ടാൻ വേണ്ടി തന്നെ , സന്നദ്ധ രക്തദാനം എന്ന ആശയം കൊണ്ടുവന്നു . ഇത് മൂലം രക്തദാനം സ്വമേധയാ ചെയ്യുന്ന ഒരു ദാന പ്രവർത്തി ആയി ചിത്രീകരിക്കുകയും , മറ്റു രക്തദാന ശൈലികൾ നിയമപരം ആയി റദ്ദ് ചെയ്യുകയും ചെയ്തു. 

 

ഇന്നത്തെ അവസ്ഥയിൽ ഇന്ത്യയിൽ നിയമ പ്രകാരം ഉള്ള ഒരേ ഒരു രക്തദാന ശൈലി സന്നദ്ധ രക്ത ദാനം ആണ് . സർക്കാരിൽ നിന്നും ഇതിനുള്ള  പൂർണ തോതിൽ ഉള്ള പ്രോത്സാഹനം ആണ് ലഭിച്ചു കൊണ്ട് ഇരിക്കുന്നത് . രക്തദാനത്തിൽ ഉള്ള ശരിയായ രീതിയും ഇത് തന്നെ , എന്തെന്നാൽ , ഒരു രക്തദാതാവ് രോഗിക്ക് അയാളുടെ ജീവൻ തന്നെ ആണ് രക്ഷിച്ചു ദാനം ആയി നൽകുന്നത് . ആ സത്‌പ്രവൃത്തിയെ പണത്തിൻ്റെ  ആക്കം കൊണ്ട് അളക്കാൻ ശ്രമിച്ചാൽ അത് സമൂഹത്തിന്റേത് തന്നെ അടിവേര് ഇളക്കം പ്രാപ്തിയുള്ള ഒരു മഹാ പ്രളയം ആയി മാറുന്നു.