BDK വാര്‍ത്തകള്


ഒന്ന് ഏത്തമിടാനുള്ള സമയംപോലും കൊടുത്തില്ലലോ സാറന്മാരെ ഈ സന്നദ്ധ നിസ്വാർത്ഥ സേവകന് ....

Reporter: shanil cheruthazham

നേരത്തെ വലിയ പരിജയം ഇല്ലങ്കിലും അമോഷ് കെ അഭിമന്യുവിനെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല ... എല്ലാ പ്രളയത്തിലും ... ഇപ്പോ കോവിഡ് 19 ലും സന്നദ്ധ പ്രവർത്തകൻ ... സർക്കാർ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങിയപ്പോൾ കാസറഗോഡ് ഉദുമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിയോഗിച്ച രണ്ടുപേരിൽ ഒരാൾ ... കൊറോണ കാലത്തു മൂന്നോളം സന്നദ്ധ ഐഡി കാർഡുകളുടെ ഉടമ. ഒപ്പം ബ്ലഡ് ഡോണേഴ്സ് കേരളം കാസറഗഡിന്‍റെ സജീവ പ്രവർത്തകൻ .. ഒപ്പം യുവജന സംഘടനയായ ഡി വൈ എഫ് ഐയുടെ സഖാവ്‌. രാവിലെ പോലീസ് മാസ്ക് കുറവാണെന്നു അറിയിച്ചതിനെ തുടർന്ന് സ്വന്തമായി മാസ്ക് തുന്നിച്ചു പോലീസിന് കൊണ്ടുപോയി നൽകിയവർ എങ്ങനെ വിശഷണങ്ങൾ ഏറെ ഈ ചെറുപ്പക്കാരന് . സമയം വൈകുന്നേരം ഏകദേശം 5 :30 ആയികാനും... വീട്ടിലെത്താൻ ഏകദേശം 200 മീറ്റർ അകലം ( ദുരം ഡമ്മി to ഡമ്മി അളക്കാൻ പറ്റില്ല സാറെ ) അമോഷിന്‍റെ വാക്കിൽ പറഞ്ഞാൽ ബേക്കൽ പോലീസ് സ്റ്റേഷൻ സി ഐ നാരായണൻ സാറിന്‍റെ നേതൃത്വത്തിൽ ബൈക്കിൽ വന്ന അമോഷ്നെ കാരണം പോലും ചോദിക്കാതെ തല്ലി ചതച്ചു !!! കൈയിൽ ഉണ്ടായ മൊബൈലിൽ അപ്പോളും നിരവധി കോളുകൾ വരുന്നുണ്ടായിരുന്നു ... ടൗണിൽ പോകുമ്പോൾ വാങ്ങാൻ ഏല്പിച്ച മരുന്നുകൾക്കായുള്ള കോളുകൾ ...

വൽകഷ്ണം : പാലുകൊടുത്ത കൈ എങ്കിലും തല്ലാതെ തലോടാമായിരുന്നു ... ( കൊറോണകാലത്തു ഡോണ്ട് ടച്ച് ആക്കും ... ) ശരി എന്നാലും അമോഷ് വരും മാസ്കും സാനിറ്റിസറുകളും , ഭക്ഷണവും മരുന്നുമായി എല്ലാം... കാരണം അവൻ നിസ്വാർത്ഥ സേവകനാണ് .. അഭിമന്യുവാണ് .. ഷനിൽ ചെറുതാഴം https://www.facebook.com/amosh.kannan