BDK വാര്‍ത്തകള്


ബ്ലഡ് ഡോനോർ അപ്പോയ്ന്റ്മെന്റ് ലെറ്റർ ... എന്തിനു പാലിക്കണം ?

Reporter: padmanaban - FIBDO Coordinator

നമ്മുടെ രാജ്യം ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് പാൻഡെമിക് എന്ന അവസ്ഥയിൽ കൂടി ആണ്.  സമൂഹത്തിൽ വ്യാപിച്ചിട്ടുള്ള ഒരു മഹാമാരി നിലവിൽ ഉള്ള അവസ്ഥ എന്നാണ് പാൻഡെമിക് എന്ന പദത്തിന്‍റെ അർഥം.  ഇത്തരം അവസ്ഥയിൽ നിന്നും കര കയറണം എന്നുണ്ടെങ്കിൽ സർക്കാരിന്‍റെ നിർദ്ദേശങ്ങൾ അതിന്‍റെ പൂർണതയിൽ തന്നെ പാലിക്കേണ്ട ആവശ്യം ഉണ്ട്. 

കൊറോണ എന്ന ഈ അവസ്ഥയെ പ്രതിരോധിക്കാൻ വേണ്ടി പല രാഷ്ട്രങ്ങളും അവലംബിച്ച രീതി ആണ് ലോക്ക് ഡൌൺ. മരുന്നില്ല എന്ന അവസ്ഥയിൽ ഒരു രോഗിയിൽ നിന്നും രോഗം വേറെ ഒരാൾക്ക് പടരാതെ , മരിക്കുന്നെങ്കിൽ ആ രോഗി മാത്രം എന്ന നിലപാടാണ് ലോക്ക് ഡൌൺ എന്നതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത്.  ഒരു കാട്ടു തീ വന്നാൽ നമ്മൾ ചുറ്റിലും ഉള്ള മരങ്ങൾ മുറിച്ചു , അതിനു പുറമെ ഉള്ള മരങ്ങളെ സംരക്ഷിക്കുന്ന അതേ  നിലപാട്.  എന്നാൽ പല കാര്യങ്ങൾ  കൊണ്ട് ഇത് നൂറു ശതമാനം പ്രാവർത്തികമാക്കുവാൻ  നമുക്ക് കഴിയില്ല.  അതുകൊണ്ടു തന്നെ ചില കാരണങ്ങൾ വരുമ്പോൾ നമുക്ക് പുറത്തു ഇറങ്ങിയേ പറ്റൂ.  എന്നാൽ ഓരോ സമയവും ഓരോ ആൾ പുറത്തിറങ്ങുമ്പോഴും നമ്മൾ മനസ്സിലാക്കേണ്ടത് , ലോക്ക് ടൗൺ എന്ന പ്രക്രിയയെ , അതിന്‍റെ ഉദ്ദേശ്യത്തെ , നമ്മൾ എതിർക്കുകയാണ് എന്നത്. ഒരാൾ പത്തു വീടിൽ കയറി ഇറങ്ങിയാൽ , ആ പത്തു വീട്ടുകാരും പുറത്തു ഇറങ്ങാതെ ഇരിക്കുന്നതിന്‍റെ ഗുണം നഷ്ടമായി.  ഈ പത്തു വീട്ടുകാരും എടുത്ത ത്യാഗം നഷ്ടമായി . പല വീട്ടിലും കയറി മുടി മുറിച്ച ഒരു ബാർബറിന്‍റെ കഥ നമ്മൾ കേട്ടതാണ്.  ഇക്കാരണത്താൽ തന്നെ , എന്ത് തന്നെ വന്നാലും വീട്ടിൽ നിന്നും പുറത്തു ഇറങ്ങുന്നത് അത്രയ്ക്ക് ആവശ്യമുള്ള ഒരു കാര്യന്തിന് ആയിരിക്കണം. 

ഇതുകൊണ്ട് ആണ് ദാഹിക്കുന്നവർക്ക് വെള്ളം കൊടുക്കുന്നതും , മരുന്ന് വാങ്ങി കൊടുക്കുന്നതും എല്ലാം തെറ്റാകുന്നത്. ഇവിടെ നന്മ ഉദ്ദേശിച്ചു ചെയ്യുന്ന ഓരോ കാര്യവും പാൻഡെമിക് എന്ന അവസ്ഥയെ കുറയ്ക്കാനല്ല ,  വർധിപ്പിക്കാൻ മാത്രം ആണ് സഹായിക്കുന്നത്. അത് കൊണ്ട് തന്നെ നമ്മൾ ഇറങ്ങുമ്പോൾ നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ട കാര്യം ആണ് , എനിക്ക് ഈ കാര്യം ചെയ്യാതെ ഇരിക്കാൻ പറ്റില്ലേ എന്നത് . ഇവിടെ മാനുഷിക നന്മ എന്ന വികാരത്തിന് ഒരു ശതമാനം പോലും ക്രെഡിറ്റ് ഇല്ല.  

ഇതൊക്കെ പറഞ്ഞാലും അത്യന്തം ആവശ്യം ആയ ഒരു കാര്യത്തിന് പുറത്തിറങ്ങാതെ വയ്യ. ഒരു ജീവൻ രക്ഷിക്കുക , മാറ്റിവെക്കാൻ പറ്റാത്ത ആശുപത്രി സന്ദർശനങ്ങൾ , ജീവൻ രക്ഷാ മരുന്ന് , ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണം എന്നിവ ഇതിൽ ചിലത് ആണ്. രക്തദാനം എന്നത് ജീവൻ രക്ഷാ മരുന്ന് എന്ന വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ജീവൻ രക്ഷാ മരുന്ന് എത്തിക്കുന്ന എല്ലാ നടപടിക്രമങ്ങളും നമ്മൾ രക്തദാനത്തിൽ ചെയ്തിരിക്കണം.  ഒരു ജീവൻ നില നിർത്തുക എന്നതാണ് ജീവൻ രക്ഷാ പ്രവർത്തനത്തിന്‍റെ ഉദ്ദേശ്യം. എന്നാൽ ഒരു ജീവൻ നിലനിർത്തുവാൻ വേണ്ടി പല ജീവൻ അപായപ്പെടുത്തേണ്ടി  വന്നാലോ ?  ഇവിടെ ആണ് വികാരങ്ങൾ യുക്തി ചിന്തയ്ക്ക് വഴിമാറി കൊടുക്കേണ്ടത്.  ഇവിടെ പല ജീവൻ രക്ഷിക്കുവാൻ വേണ്ടി ഒരു ജീവൻ ബലി കൊടുക്കുക എന്നതാണ് അഭികാമ്യം. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അതീവ സൂക്ഷ്മതയോട് കൂടി , പല ജീവൻ അപായപ്പെടുത്താതെ , ആ വിഷമിക്കുന്ന ജീവന്‍റെ ജീവൻ രക്ഷ എങ്ങിനെ നടത്താം എന്നാണ് നമ്മൾ ആലോചിക്കേണ്ടത്. 

ബ്ലഡ് ബാങ്ക് നൽകുന്ന ഡോനോർ അപ്പോയ്ന്റ്മെന്റ് ലെറ്റർ നമുക്ക് സഹായകരം ആകുന്നത് ഇവിടെ ആണ്.  രക്തം കൊടുത്തില്ലെങ്കിൽ മരണപ്പെടും എന്ന അവസ്ഥയിൽ ആണ് ഒരു രോഗിയ്ക്ക് രക്തം കൊടുക്കേണ്ടത്.  എന്നാൽ രക്തദാനം എന്ന പ്രക്രിയയിലൂടെ ഒരു നാട് മുഴുവൻ മരണഭയത്തിൽ നിൽക്കേണ്ടി വരുമ്പോൾ ഒരു ജീവൻ പൊലിയട്ടെ എന്ന് തന്നെ ആണ് ചിന്തിക്കേണ്ടത്. എന്നാൽ നാടിനെ അപായപ്പെടുത്താതെ ആ ജീവനെ രക്ഷിക്കാൻ ഉള്ള പ്രയത്നം ആണ് ഡോനോർ അപ്പോയ്ന്റ്മെന്റ് ലെറ്ററിലൂടെ നടക്കുന്നത്.  ഒരു ബ്ലഡ് ബാങ്കിൽ ഏതെങ്കിലും രക്തത്തിന്‍റെ സ്റ്റോക്ക് കുറയുമ്പോൾ അത് സന്നദ്ധ സംഘടനകളെ അറിയിക്കണം എന്നത് ഏതൊരു ബ്ലഡ് ബാങ്കിന്‍റെയും കടമ ആണ്. രോഗിയുടെ ബന്ധുക്കൾ അല്ല രക്തത്തിനു വേണ്ടി അലഞ്ഞു നടക്കേണ്ടത്. ഇനി ബ്ലഡ് ബാങ്കുകൾ ഇത് പാലിക്കുന്നില്ല എങ്കിൽ പാൻഡെമിക് പോലെ ഉള്ള അവസരങ്ങളിൽ തിരക്ക് കൂട്ടാൻപറ്റില്ല . അതിന്‍റെ  റിസ്ക് അനുഭവിക്കുക എന്നത് മാത്രമേ ഉപായം ഉള്ളു.  ഒരു ഡോനോർ  വരാൻ തയ്യാർ ആയാൽ , പാൻഡെമിക് നിലനിൽക്കുമ്പോൾ നമുക്ക് മുൻപിൽ രണ്ടു ചോദ്യങ്ങൾ ഉണ്ട്. ഒന്ന് , ഈ വരുന്ന ഡോനോർ അപായപ്പെടുവാൻ ഉള്ള സാധ്യത . രണ്ടു , ഈ ഓണർ വരുമ്പോൾ മറ്റുള്ളവർ അപായപ്പെടുവാൻ ഉള്ള സാധ്യത.  ഈ രണ്ടു കാര്യങ്ങൾ പരിഗണിച്ചതിനു ശേഷം ആണ് ഈ ദാതാവ് രക്തബാങ്കിൽ വരണമോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത്. ഈ കാര്യം തീരുമാനിക്കുവാൻ വേണ്ടി ആണ് ടെലിഫോണിക് പ്രീ ഡോനെഷൻ  കൗൺസിലിങ് നടത്തേണ്ടത് .  ഇവിടെ ഡോനോർ പല കാര്യങ്ങളും ബ്ലഡ് ബാങ്കിനോട് തുറന്നു പറയുന്നു. ഇത് കേട്ടതിനു ശേഷം ഇവർ വരുന്നത് പാൻഡെമിക് സമയത് റിസ്ക് ഇന്‍റെ ഏറ്റക്കുറച്ചിൽ ബ്ലഡ് സ്ഥിരീകരിക്കുന്നു . ഉദാഹരണത്തിന് , പഴയങ്ങാടി റെഡ് സോൺ ഇൽ ഉള്ള ഒരു ദാതാവ് പരിയാരത്തേക്കു വന്നാൽ അപായപ്പെടുന്നത് ആ ഹോസ്പിറ്റലിൽ ഉള്ള മുഴുവൻ രോഗികളും , പരിയാരം എന്ന പൂർണ പ്രദേശവും ആണ്.  ഇത് പോലെ പല കാര്യങ്ങളും കണക്കിൽ എടുത്തു   എന്നിട്ടു ആ ബ്ലഡ് ബാങ്കിന്‍റെ പല കാര്യങ്ങളും കണക്കിൽ എടുത്ത് , രക്തദാനത്തിന് ഒരു നിശ്ചിത സമയം ഡോണോറിനു നൽകുന്നു. രക്തദാതാവ് ഈ നിശ്ചിത സമയത്തിൽ ബ്ലഡ് ബാങ്കിൽ എല്ലാ വിധ കരുതലുകളോടും കൂടി സഞ്ചരിച്ചു , രക്തദാനം നടത്തി തിരിച്ചു വരുന്നു. ഇതിനു വേണ്ടി ബ്ലഡ് ബാങ്ക് കൊടുക്കുന്ന ലെറ്റർ ആണ് ഡോനോർ അപ്പോയ്ന്റ്മെന്റ് ലെറ്റർ.  ഈ ലെറ്റർ തങ്ങൾ സഞ്ചരിക്കുന്നത് ഒരു ഒഴിച്ച് കൂടാൻ പറ്റാത്ത ആവശ്യത്തിന് ആണ് എന്ന് ഇത് നോക്കാൻ ചുമതലപെടുത്തിയിട്ടുള്ള പൊലീസുകാരെ പോലുള്ളവർക്ക് ബോധ്യപെടുത്തുവാനും സഹായകരം ആകുന്നു. എന്നാൽ ഇതിന്റെ മുഖ്യ കാരണം , ഈ സഞ്ചാരം വഴി ഉണ്ടായേക്കാവുന്ന സാമൂഹിക അപായ ഘടകങ്ങളെ പരമാവധി കുറയ്ക്കുക എന്നതാണ്. ഡോനോർ അപ്പോയ്ന്റ്മെന്റ് ലെറ്റർ എടുക്കാതെ ഉള്ള രക്തദാനത്തിന് ഉള്ള സഞ്ചാരം പാൻഡെമിക് എന്ന അവസ്ഥയിൽ പടർച്ചവ്യാധി കൂടുതൽ പടരാൻ ഉള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്.  ഭാഗ്യം കൊണ്ട് പലപ്പോഴും രക്ഷപെടുന്നുണ്ടെങ്കിലും , ഒരു ചെറിയ പാളിച്ച ഒരു നാടിനെ മുഴുവൻ കണ്ണീരിൽ ആഴ്ത്താൻ പര്യാപ്തം ആണ് എന്നത് നമ്മൾ മനസ്സിലാക്കേണ്ടതാണ്.  പാസുള്ളവനും പാസ്സില്ലാത്തവനും തമ്മിൽ ഉള്ള വ്യതാസം കൊറോണയ്ക്ക് മനസ്സിലാവില്ല എന്ന ബോധ്യം നമ്മൾക്കുണ്ടാവണം. അത് കൊണ്ട് തന്നെ എല്ലാ മുൻകരുതലുകളും നമ്മൾ തീർച്ചയായും എടുക്കണം. മനസ്സ് കുറെ കൂടെ വലുതാക്കി ചിന്തിക്കാൻ നമുക്ക് ഇവിടെ കഴിയണം. 


രക്തദാനത്തിൽ നമ്മൾ മനസ്സിലാക്കേണ്ട ചില സത്യങ്ങൾ കൂടി ഇവിടെ ചേർക്കുന്നു.  

ഒരു പ്രസവത്തിനു വേണ്ടി വരുന്ന അത്യാവശ്യം ആയ ഒരു യൂണിറ്റ ബ്ലഡ് ബാങ്കിൽ സ്റ്റോക്ക് ഉണ്ടാകും. അത് ഇല്ലെങ്കിലും പ്രസവത്തിൽ രക്തത്തിന്‍റെ  ആവശ്യം വരുന്നത് ഒരു ശതമാനത്തിലും കുറവ് കേസുകളിൽ ആണ്. 

ഒരു യൂണിറ്റ് രക്തം വളരെ വളരെ വളരെ ക്രിട്ടിക്കൽ ആയ സമയത് കയറ്റുന്ന ഏറ്റവും കുറഞ്ഞ സമയം അര മണിക്കൂർ ആണ് . സാധാരണ രീതിയിൽ ഇത് മൂന്നോ നാലോ മണിക്കൂർ കൊണ്ട് ചെയ്യുന്ന പ്രക്രിയ ആണ്. അത് കൊണ്ട് തന്നെ അത്യാവശ്യം എന്ന് പറയുമ്പോൾ അത് ശരിക്കും അത്യാവശ്യം ആണ് എന്നത് ബ്ലഡ് ബാങ്കിൽ നേരിട്ട് വിളിച്ചു ബോധ്യപ്പെടുക.  എത്ര സാവകാശം എടുക്കാൻ പറ്റും എന്നതും ബ്ലഡ് ബാങ്കിൽ അന്വേഷിച്ചു ബോധ്യപ്പെടുക. 

hb കൌണ്ട് 7 ഇൽ കൂടുതൽ ആണെങ്കിൽ നമുക്ക് സമയം ഉണ്ട്. തിരക്ക് ഇടേണ്ട കാര്യം ഇല്ല. രക്തം കൊടുക്കണം എന്നാൽ ക്രിട്ടിക്കൽ ആയ കാര്യം അവിടെ രക്തത്തിന്‍റെ കാര്യത്തിൽ ഇല്ല. മറ്റുള്ള കാര്യങ്ങൾ ഇതിനെ ബാധിച്ചേക്കാം. ഉദാഹരണത്തിന് ഒരു ഗർഭിണി ആണെങ്കിൽ കാര്യങ്ങൾ വ്യത്യസ്തം ആണ്.  ബ്ലഡ് ബാങ്കിൽ നിന്ന് നേരിട്ട് എമര്ജെന്സിയുടെ ആഴം മനസ്സിലാക്കേണ്ടത് ആണ്. ബൈസ്റ്റാൻഡേർ പറയുന്നത് പൂർണമായും ശരിയാവണം എന്നില്ല. 


ഡോനോർ അപ്പോയ്ന്റ്മെന്റ് ലെറ്റർ ഉണ്ടാക്കാൻ എടുക്കുന്ന സമയം അഞ്ചു മിനിട്ടിലും താഴെ മാത്രം ആണ് .  എന്നാൽ അത് കൊണ്ട് നമുക്ക് കിട്ടുന്ന അപായ സാധ്യതയിൽ ഉള്ള കുറവ് വളരെ പ്രധാനവും വളരെ വലുതും ആണ്.  ചിന്തിച്ചു യുക്തിപൂർവം നേരായ തീരുമാനങ്ങളിലൂടെ പ്രവർത്തിക്കാൻ ഉള്ള വിവേകം സർവേശ്വരൻ നമ്മൾ ഏവർക്കും  തരുമാകട്ടെ എന്ന് ഈ റംസാൻ വേളയിൽ ആശംസിക്കുന്നു.