വിവരണം സഞ്ചാരം


ചൂട്  വാർത്ത: ഇന്ന് നടന്ന മാടായിപ്പാറയിലെ തീപിടുത്തം അഞ്ചേക്കറോളം കത്തി നശിച്ചു.

Reporter: pilathara.com


സുന്ദരമായ മാടായിപ്പാറ നശിപ്പിക്കുന്നതാര് ? 

ചോദ്യം നമ്മൾ ചോദിക്കാം!!! .... ആര് ഉത്തരം നൽക്കും???

* ഫയർ ആൻഡ് റിസ്ക്‌ യൂണിറ്റ് ആവശ്യം എന്തുകൊണ്ട് നടപ്പാകുന്നില്ല.?
*  മാടായിപാറയിൽ കഴിഞ്ഞവർഷം സ്ഥലം എം എൽ എ തന്നെ നേരിട്ടെത്തി തീ അണച്ചിരുന്നു. സംരക്ഷണത്തിനായി തുടർ നടപടികൾ എന്തായി ? 
* എല്ലാവർഷം മാടായിപാറയിൽ തീപിടിച്ച വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. വാർത്തകൾക്കു റിസൾട്ടു ഉണ്ടോ? 
* സിഗരറ്റു വലിക്കാനും , മറ്റു അനാശ്വാസ പ്രവർത്തങ്ങൾക്കും മാടായിപ്പാറ മറയാകുന്നതാര്? 
* ആയിരകണക്കിന് സുസ്മജീവികളും , പാമ്പുകളും ജൈവവൈവിധ്യങ്ങളും  നശിച്ചുകൊണ്ടിരിക്കുന്നു. എന്താണ് പ്രധിവിധി?
* കഴിഞ്ഞവർഷം ഓണത്തിന് കാക്കപ്പൂവ് കണികാണാൻ പോലും കണ്ടില്ല !!! കാരണം? 
* ഇനി വരാൻപോകുന്നത് വേനൽകാലമാണ്; ചൂട് കൂടുന്നു. ( അപ്പോൾ തീപിടുത്തവാർത്തകൾ അവസാനിക്കുന്നില്ല ) 

പിലാത്തറ ഡോട്ട് കോം അവസാനമായി ഒരു ചോദ്യം ചോദിക്കാം !!!!
* മാടായിപ്പാറ സംരക്ഷണം ആരുടെ ഉത്തരവാദിത്തമാണ്?




loading...