വിവരണം ഓര്‍മ്മചെപ്പ്


അകാലത്തിൽ വിടപറഞ്ഞ സാമൂഹിക പ്രവർത്തകന്റെ ഓർമ നിലനിർത്താൻ നാട് ഒന്നിക്കുന്നു.

Reporter: Shanil cheruthazham

ചെറുതാഴം: അകാലത്തിൽ വിടപറഞ്ഞ സാമൂഹിക പ്രവർത്തകന്റെ ഓർമ നിലനിർത്താൻ നാട് ഒന്നിക്കുന്നു.

 ചെറുതാഴം സെന്ററിലെ സാമൂഹിക പ്രവർത്തകൻ ഫിബിൻ ചെറുതാഴത്തിന്റെ ഓർമ നിലനിർത്താനാണ് നാട് ഒന്നിക്കുന്നത്.  ചെറുതാഴം സെന്ററിലെ ഇ. എം. എസ് സ്മാരക വായനശാലയ്ക്ക് മുകളിൽ ഫിബിൻ സ്മാരക ഹാൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. 

 കലാസാംസ്കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമായ
ഫിബിൻ ബാലസംഘം വേനല്‍തുമ്പിയായി സംഘടനാ പ്രവര്‍ത്തനം  തുടങ്ങുകയും നാടിന്റെ സർവ്വമുഖ നന്മ സ്വപ്നം കണ്ട ചെറുപ്പക്കാരനായിരുന്നു. ചെറുതാഴത്തെ രാഷ്ട്രീയ - സാമൂഹിക - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്ന ഫിബിൻ 2020 ഏപ്രില്‍ 18 നാണ്  ആരോഗ്യപരമായ കാരണങ്ങളാൽ മരണപെട്ടത്. രണ്ടു വർഷം തികയുന്ന ഏപ്രില്‍ 18ന്  ഫിബിന്റെ ഓർമദിനത്തിൽ സ്മാരക ഹാൾ പൂർത്തിയാക്കാനാണ്  നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും തീരുമാനം.

CPIM ചെറുതാഴം ലോക്കല്‍ സെക്രട്ടറി എം.വി രവി ചെയര്‍മാനും സംഗീത് കണ്‍വീനറുമായ  ഫിബിൻ സ്മാരക ഹാൾ കമ്മറ്റി നിലവില്‍ വരുകയും നിർമ്മാണ പ്രവര്‍ത്തനത്തിന്‍റെ ആദ്യഫണ്ട് ഫിബിന്‍റെ ഉറ്റ സുഹൃത്തുക്കളിൽ നിന്നും കല്യാശേരിയുടെ ജനകീയ എംഎല്‍എ എം.വിജിന്‍ ഏറ്റുവാങ്ങി.
സംഗീത് കെ.പി സ്വാഗതവും എം.വി രവി അദ്ധ്യക്ഷതയും വഹിച്ചു. സി.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, അശോകന്‍.കെ.പി, വാര്‍ഡ് മെമ്പര്‍ രാധ യു എന്നിവര്‍ സംസാരിച്ചു.







loading...