വാര്‍ത്താ വിവരണം

പയ്യന്നൂരിനെ വലിയങ്ങാടിയാക്കി മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം

18 December 2017
Reporter: pilathara.com
പെരുമ്പ റിയാദ് മാളില്‍ ആരംഭിച്ച മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം ബേബി സിയോണ കെന്‍സയും സംഘവും നിര്‍വ്വഹിച്ചു. മെട്രോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി. എം. എ ഖാദര്‍, പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, പയ്യന്നൂര്‍ ച

പയ്യന്നൂര്‍: മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം പയ്യന്നൂരിന് ഉത്സവമായി. പെരുമ്പ റിയാദ് മാളില്‍ ബേബി സിയോണ കെന്‍സയും സംഘവും ഉദ്ഘാടനം നിര്‍വ്വഹിച്ചു. പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വലില്‍ നിന്ന് കെ.പി.ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി.അബ്ദുള്‍ ഖാദര്‍ ഹാജി ആദ്യവില്പന സ്വീകരിച്ചു. മെട്രോ കാര്‍ഡിന്റെ വിതരണോദ്ഘാടനം കേണല്‍ രാജേഷ് കാനോജിയ നിര്‍വഹിച്ചു. പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ.യു. വിജയകുമാര്‍ മെട്രോ കാര്‍ഡ് സ്വീകരിച്ചു. മെട്രോ ഹോം ഡെലിവറി കാര്‍ഡ് കണ്ണൂര്‍ ജില്ലാ വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി പി.ബാസിത്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ബാലന് നല്‍കി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന മെട്രോ മ്യൂസിക്കല്‍ നൈറ്റിന് പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍, ഉണ്ണിമായ, ബിബി ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മെട്രോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി. എം. എ ഖാദര്‍, ഷംസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. Tags:
loading...