വിവരണം ഓര്‍മ്മചെപ്പ്


റിപ്പബ്ലിക് ദിനവും ഇന്ത്യൻ കൊടിയും.

Reporter: Article / Shanil cheruthazham
flag hoisting at archikites Online Business Solution & Education


അങ്ങനെ ജനുവരി 26 കടന്നുപോയി.  പോസ്റ്റ് ഇന്നലെ തന്നെ എഴുതണം എന്ന് വിചാരിച്ച് ആണെങ്കിലും സമയക്കുറവ് കാരണം കുറച്ചു വൈകി. ഇന്നും എഴുതിയില്ലെങ്കിൽ അടുത്ത വർഷം ജനുവരി 26 ന് ആയിരിക്കും എഴുതുക. 

ജനുവരി 25ന് ഞങ്ങളുടെ ബിസിനസിന് ഭാഗമായുള്ള സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള  സ്റ്റാറ്റസ് ഒക്കെ തയ്യാറാക്കി വച്ചു. റിപ്പബ്ലിക് ദിന ആശംസകൾ  നേരുന്നു.

വാട്സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയകളിലും എല്ലാവരും കൃത്യമായി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി വെച്ചിട്ടുണ്ട്. നിരവധിപേർ പേർസണൽ ആയി അയച്ചു തരികയും ചെയ്തു. എന്നാൽ സോഷ്യൽ മീഡിയ നിന്ന് നിലത്ത് ഇറങ്ങിയപ്പോഴാണ് സങ്കട കാഴ്ച. എവിടെയും ഒരു ഇന്ത്യൻ പതാക  പോലും അന്നത്തെ ദിവസം കാണാനില്ല. 

ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയപ്പോൾ ചേച്ചി പറഞ്ഞു അളിയന് സ്കൂളിൽ പതാക ഉയർത്താൻ ഉണ്ടായിരുന്നു അതാണ് വീട്ടിലേക്ക് വരാൻ ലേറ്റ് ആയത്. പിടിഎ പ്രസിഡണ്ട് പതാക  ഊരികൊള്ളം... സ്കൂളുകളിൽ  വിദ്യാർത്ഥികൾ ഇല്ലാത്ത ആഘോഷം ആയിരുന്നു ഈ വർഷം നടന്നത്. ഞങ്ങളുടെ  പഴയ കാലത്ത്  റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവും ഒക്കെ ഒരു ആഘോഷം തന്നെയായിരുന്നു. സ്കൂൾ വിട്ടാൽ പലപല വായനശാലകലേക്കുള്ള ഓട്ടമായിരുന്നു അന്ന്. അന്ന് ലക്ഷ്യം  അവിടെനിന്ന് ലഭിക്കുന്ന മിഠായിയും പായസം ഒക്കെ ആയിരുന്നു. 


എന്നൊക്കെ ചിന്തിച്ച്  ഉച്ച ഭക്ഷണം കഴിഞ്ഞു തിരികെയുള്ള യാത്രയിൽ  മണ്ടൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ ഒരു ഇന്ത്യൻ പതാക കാണാൻ സാധിച്ചു. ഗവൺമെൻറ് ഓഫീസുകളിൽ നിർബന്ധം ആയതുകൊണ്ട് മാത്രം ഉയർത്തുന്ന പതാകയായി തോന്നി. പിലാത്തറ ഓഫീസിൽ എത്തുന്നതുവരെ റോഡരികിൽ എവിടെയും ഒരു പതാക പോലും കണ്ടില്ല. സാധാരണ കടകളിൽ ഉള്ളതുപോലെ  വിൽപ്പനക്കായി  പോലും ഒന്നു വച്ചിട്ട് ഉണ്ടായിരുന്നില്ല. 

എന്നാൽ വീണ്ടും  സോഷ്യൽ മീഡിയയിൽ കയറിയ സമയത്ത് പതാക കൊണ്ടുള്ള അഭിഷേകം തന്നെ.... 

കാസർഗോഡ് പതാക ഉയർത്തിയപ്പോൾ തല തിരിഞ്ഞു പോയി എന്ന് പറഞ്ഞു കൊണ്ട് അതി ശക്തമായ രാഷ്ട്രീയ സംഘർഷം.... കമൻറ് ബോക്സ് നോക്കിയപ്പോൾ ഏതു പാർട്ടി ആണോ  തലതിരിച്ചു കയറ്റിയത് അവരുടെ എതിർ അണികളുടെ   പച്ച ഭാഷ വൈവിധ്യം!!! 

ഈ സമയം കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള ഒരു ദിവസമാണ് ഓർമ്മ വന്നത്. എൻ്റെ പഴയ സ്ഥാപനത്തിൽ മുകളിൽ  ഒരു മൊബൈൽ ടവർ ഉണ്ടായിരുന്നു. അവിടെ പണിക്ക് വന്ന ഏതോ ഹിന്ദിക്കാരൻ  ടവറിന് ഏറ്റവും മുകളിലായി ഒരു പതാക ഉയർത്തി. എന്നാൽ പതാക  താഴ്ത്തിയില്ല, മൂന്ന് ദിവസവും കഴിഞ്ഞപ്പോൾ ഒരു സ്വകാര്യചാനൽ വാർത്ത വന്നു. ഇവിടെ സ്വാതന്ത്രം അസ്തമിച്ചിട്ടില്ല!!!!*  എന്നൊക്കെ പറഞ്ഞു കൊണ്ട്. ഏതായാലും  വാർത്ത കണ്ടു പോലീസ്  അന്വേഷണത്തിനായി വന്നു  നമ്മുടെ ബിൽഡിങ്ങിൽ ഉള്ള എല്ലാവരുടെയും പേര് എഴുതി കൊണ്ടുപോയി. ചിലപ്പോ കേസ് ഉണ്ടാകും എന്നൊക്കെ പറഞ്ഞു. 

ഈ വർഷം ക്ലബ്ബുകളും സന്നദ്ധ സംഘടനകളും  രാഷ്ട്രീയ പാർട്ടികളും ഒക്കെ  വേണ്ടരീതിയിൽ കൊറോണ ഭീതിയിൽ  റിപ്പബ്ലിക് ദിനം ആചരിച്ചഇല്ല  എന്ന് തോന്നിപ്പോകുന്നു. ചില ആൾക്കാർക്ക്  പതാക കാണുമ്പോൾ തന്നെ ഒരു ഭയമാണ്. പതാക ആര് ഉയർത്തിയാലും തല തിരിഞ്ഞു പോകുമോ എന്തെങ്കിലും അപമാനം സംഭവിക്കുമോ എന്നൊക്കെയുള്ള ഒരു  ഭയം. പതാക ഉയർത്തുന്ന ആളുടെ കുറ്റമല്ല  പതാക കെട്ടുന്ന ആളുടെ അറിവില്ലായ്മയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം എന്ന് നമുക്കറിയാം എന്നാലും സോഷ്യൽ മീഡിയ തെറി പറയുമ്പോൾ ഒരു സുഖം. സോഷ്യൽ മീഡിയയിൽ  സ്റ്റാറ്റസ് വെക്കുമ്പോൾ ഒരു സന്തോഷം. ```Am proud to ba an Indian.```

ആവശ്യം കഴിഞ്ഞാൽ ഭദ്രമായി അലമാരയിൽ വെക്കേണ്ടതാണ് നമ്മുടെ പതാക എന്നൊരു  പൊതുബോധമാണ് നമുക്കുള്ളത്. നിയമം അങ്ങനെയാണോ  എന്ന് സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല. (നിങ്ങൾക്ക് അറിയാമെങ്കിൽ കമൻറ് ചെയ്യുക.) 

♡എന്നാണ് മറ്റു രാജ്യങ്ങളിലെ പോലെ നമ്മുടെ എല്ലാ സന്തോഷങ്ങളിലും ദുഃഖങ്ങളും  വിജയങ്ങളിലും ഇന്ത്യൻ പതാകഭയമില്ലാതെ മാറോടു ചേർക്കാൻ നമുക്ക് പറ്റുക?കാത്തിരിക്കാം  അത്തരം ഒരു നാളുകൾക്കായി...

2022  ജനുവരി 26 സമയം 4:59pm ആർച്ചി കൈറ്റ്സ്  ഓഫീസിൽ കെട്ടിയ ഇന്ത്യൻ പതാക എന്റെ ഓഫീസിലെ അംഗം സുഹൈൽ  ഭദ്രമായി  മടക്കിവെച്ചു. അടുത്ത ആഗസ്ത് 15 വരെ അലമാരിയിൽ ഭദ്രം. 

Shanil cheruthazham

Social media poster.




loading...