വിവരണം ഓര്‍മ്മചെപ്പ്


പാരാഒളിമ്പിക്സ് വനിതാ പവർലിഫ്റ്റ് മത്സരത്തിൽ  കേരളത്തിന് ആദ്യ സ്വർണ്ണം

Reporter: shanil cheruthazham

കൊൽക്കത്തയിൽ നടന്ന 19 മത്  പാരാഒളിമ്പിക്സ് വനിതാ പവർലിഫ്റ്റ് മത്സരത്തിൽ കണ്ണൂർ  മാതമംഗലം  സ്വദേശി ലതിക  ഇൻസ്പെയർ  ഗോൾഡ് മെഡൽ   കരസ്ഥമാക്കി.

കഴിഞ്ഞ വർഷം ബാംഗളൂരിൽ നടന്ന മത്സരത്തിൽ സിൽവർ മെഡൽ നേടിയ ലതിക പി വി രണ്ടു വർഷക്കാലമായി നിരന്തര പരിശീലനത്തിലൂടെ ആയിരുന്നുഗോൾഡ് മെഡൽ നേട്ടം കൈവരിച്ചത്. ആലപ്പുഴയിൽ വച്ചുനടന്ന യോഗ്യതാമത്സരത്തിൽ വിജയിച്ചാണ് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ പങ്കെടുക്കുവാൻ സാധിച്ചത്. ഗോൾഡ് മെഡൽ നേട്ടം വഴി ഇന്റർനാഷണൽ മത്സരത്തിനായുള്ള യോഗ്യയ നേടി.  ആശ്രയ മാതമംഗലം അംഗമായ ലതിക ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഇൻസ്പയർ സംഘടനയിലൂടെയാണ് മുഖ്യധാരയിലേക്ക് വരുന്നത്.  

25-03-22  തിങ്കളാഴ്ച 5:30 PM  കണ്ണൂർ എയർപോർട്ടിൽ പിലാത്തറ ഡോട്ട് കോം  നേതൃത്വത്തിൽ  കുമാരി ലതികയ്ക്കു സ്വീകരണം നൽകും. 





loading...