വാര്‍ത്താ വിവരണം

റോഡ് മുറിച്ച് കടക്കവേ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ചു

19 December 2017

പിലാത്തറ: റോഡ് മുറിച്ച് കടക്കവേ സ്‌കൂട്ടറിടിച്ച് 64-കാരന്‍ മരിച്ചു. കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ കൊളങ്ങരേത്ത് വളപ്പില്‍ കേശവന്‍കുട്ടി ആണ് മരിച്ചത്. കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ കൊളങ്ങരേത്ത് വളപ്പില്‍ കേശവന്‍കുട്ടി ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നരീക്കാംവള്ളിയിലാണ് അപകടം.ഗുരുതരമായി പരിക്കേറ്റനിലയില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. ഭാര്യ: തങ്കമണി. മകള്‍: മൃദുല. സഹോദരങ്ങള്‍: മോഹനന്‍, സുകുമാരന്‍, ഇന്ദിര, ഹരിദാസ്, പുരുഷോത്തമന്‍, പരേതരായ ബാലകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍.Tags: