വിവരണം ഓര്‍മ്മചെപ്പ്


സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് പയ്യന്നൂർകാരന്.

Reporter: sayana, Pilathara.com

2020ലെ സംസ്ഥാന സർക്കാരിൻ്റെ ഫോട്ടോഗ്രാഫി അവാർഡ് ആണ് പയ്യന്നൂർ കാരനായ പ്രമോദ് ലയക്ക് ലഭിച്ചത്.

മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രമോദ് ലയക്ക് ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും ലഭിക്കും. 

25 വർഷത്തിലധികമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ് പ്രമോദ്. ഫോട്ടോഗ്രാഫി കരിയറിന്റെ ആരംഭ കാലങ്ങളിൽ പിലാത്തറ അഞ്ജലി സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫർ ആയിരുന്നു. ഇപ്പോൾ പയ്യന്നൂരിൽ ലയ സ്റ്റുഡിയോ നടത്തിവരുന്നു.

നേരത്തെ വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ വിജയിയായിരുന്നു. ( കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ ഓൺലൈൻ ഫോട്ടോഗ്രാഫി സ്റ്റേറ്റ് വിന്നർ, പാണത്തൂർ കാഞ്ഞങ്ങാട് ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ രണ്ടാം സ്ഥാനം, വെള്ളോറ ഗ്രാമ കൂട്ടായ്മ ഓൺലൈൻ മത്സരവിജയ്, ഇരിട്ടി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ സ്റ്റേറ്റ് വിന്നർ) തുടങ്ങി നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

പയ്യന്നൂർ തായ്‌നേരി സ്വദേശിയാണ് പ്രമോദ്. ഭാര്യ സുജിത, മക്കള്‍ ജഗന്നാഥ്, പാർവണ. 
 

കൊറോണ കാലത്ത് ആണ് മത്സരം നടന്നത്. മത്സരത്തിന് അയച്ച കാലിക പ്രസക്തമായ ചിത്രം ജൂറി അംഗങ്ങളുടെ മനം കവർന്നിരുന്നു. 

2020 സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാരിന്റെ 2020 ലെ ഫോട്ടോഗ്രാഫി പുരസ്കാരങ്ങളിൽ ഒന്നാം സ്ഥാനം കാസർകോട് രാംദാസ് നഗർ സ്വദേശി അനിൽകുമാറിനും , ഷിജു വാണി (കക്കോടി, കോഴിക്കോട്) രണ്ടാം സ്ഥാനം നേടി. പി.വി.പ്രമോദിനാണ് (ലയ, പയ്യന്നൂർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ഒപ്പം ഇജാസ് പുനലൂർ ( പുനലൂർ, കൊല്ലം), മണികണ്ഠൻ ( തൃശ്ശൂർ), ആൽഫ്രഡ് എം.കെ. ( എരുമപ്പെട്ട്, തൃശൂർ), ദിൽജിത്ത് പി. (പുളിക്കൽ ഹൗസ്. ചെറുതുരുത്തി.) അബ് ദുൽ സലീം ടി. എം. ( എടക്കഴിയൂർ, തൃശൂർ ) ഗോകൂൽ ഇ. ( കൊയിലാണ്ടി, കോഴിക്കോട്), രതീഷ് കുമാർ എം. ജെ. ( കാഞ്ഞിരംകുളം, തിരുവനന്തപുരം), മധുസൂദനൻ പി. ( മെഡിക്കൽ കോളേജ്, തിരുവനന്തപുരം), അഖിൽ ( പാറശാല, തിരുവനന്തപുരം), മിലൻ ജോൺ (മുക്കാട്ടുകര, തൃശൂർ) എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അർഹരായത്.

പ്രമുഖ ഫോട്ടോഗ്രാഫറും മലയാള മനോരമ മുൻ പിക്ചർ എഡിറ്ററുമായ ബി. ജയചന്ദ്രൻ ചെയർമാനും ദേശാഭിമാനി മുൻ ചീഫ് ഫോട്ടോഗ്രാഫർ കെ. കെ. രുദ്രാക്ഷൻ, പ്രമുഖ മാധ്യമ പ്രവർത്തകയായ എം. എസ്. ശ്രീകല എന്നിവർ അംഗങ്ങളും ഇൻഫർമേഷൻ ലഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫർ വിനോദ് വി മെമ്പർ സെക്രട്ടറിയുമായ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരെഞ്ഞെടുത്തത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 50,000 രൂപ 30,000 രൂപ, 25,000 രൂപ വീതവും സാക്ഷ്യപത്രവും ശില്പവും സമ്മാനമായി ലഭിക്കും. പ്രോത്സാഹന സമ്മാനത്തിന് അർഹരായ 10 പേര്‍ക്ക് 2500 രൂപ വീതവും സാക്ഷ്യപത്രവുമാണ് ലഭിക്കുക.





loading...