വിവരണം കൃഷി


പാവലിലെ കൃത്രിമ പരാഗണം

Reporter: pilathara.com

പാവലിലെ കൃത്രിമ പരാഗണം
ടിപ്സ് 
പലരും പരീക്ഷിച്ച് വിജയിച്ച ഒരു പരിപാടിയാണിത് എന്നാൽ ആർക്കും പറഞ്ഞ് കൊടുക്കാറുമില്ല . അറിവുകൾ പകർന്ന് കൊടുക്കാനുള്ളതാണ്. ഈ ഐഡിയ നിങ്ങൾക്ക് വേണ്ടി ഷെയർ ചെയ്യുന്നു. ഇത് വ്യാവസായികമായി കൃഷി ചെയ്യുന്നവർക്കും, അടുക്കളകൃഷിക്കാർക്ക് ഉപകാരപ്പെടും. ഒരു പെൺ പൂവും ഇനി നശിച്ച് പോകില്ല .  നല്ല നീളമുള്ള സൂപ്പർ പാവക്ക കിട്ടും
പാവലിന്റെ ഹാന്‍ഡ്‌ പോള്ളിനെഷന്‍ ( കൃത്രിമ പരാഗണം) . പാവലിന്‍റെ പൂക്കള്‍ ആണും പെണ്ണും രണ്ടും രണ്ടായാണ് കാണുന്നത്. പോസ്റ്റിൽ കൊടുത്തിട്ടുണ്ട് രണ്ടിൻ്റെ യും ഫോട്ടോ .  അടിയിൽ ചെറിയ കായ് ഉള്ളത് പെൺപൂവ് , കായ് ഇല്ലാത്തത് ആൺപൂവ് . രാവിലെ വേണം ഇത് ചെയ്യാൻ .
കൃത്രിമ പരാഗണം 
ആണ്‍ പൂവിലുള്ള പൂമ്പൊടി പെണ് പൂവില്‍ നിക്ഷേപിക്കുക ആണ് പരാഗണം എന്നത് കൊണ്ടുധേശിക്കുനത്.( പീച്ചിൽ ചെയ്യുന്നത് പോലെ ബ്രഷും ഉപയോഗിച്ച് ചെയ്യാം or കൈ )
നമ്മളില്‍ പലരും കരുതുന്ന പോലെ പൂക്കള്‍ വരുമ്പോള്‍ പാവക്ക പോലെ കാണപ്പെടുന്നത് മിക്കവയും കായ ആകാറില്ല, അതില്‍ പരാഗണം സംഭവിച്ചാല്‍ മാത്രമേ കായ വലുതാകാരുള്ളൂ. പലര്‍ക്കും ഇക്കാര്യം അറിയാവുന്നതാണെങ്കിലും കൃഷിയിലേക്ക് വരുന്ന പുതിയ കൂട്ടുകാര്‍ക്ക്‌ ഇതൊരു സഹായം ആയിരിക്കും. സലാഡ് വെള്ളരി ,മത്തന്‍ ,പടവലം എന്നിവയെല്ലാം ഇതേ പോലെ ചെയ്യാം. ഇനി പാവൽ മുഴുവൻ പാവയ്ക്ക ഉണ്ടാകട്ടെ .
കടപ്പാട്. Lijo Joseph
KTG Krishithottam  FB Group


loading...