രചനകൾ


അടരില്ലൊരിക്കലും

Reporter: / Writer : നിഷാന്ത് ഏഴിലോട്

പ്രണയം പടർന്നൊരീ കോമളവല്ലികൾ
തരുമേനിയാകെ പടർന്നീടുന്നൂ.
തന്നിണച്ചാർത്തിനെ വാരിപ്പുണർന്നതേ
തന്നോടമുള്ളിൽ ലയിക്കുവാനല്ലയോ!


വിടരുന്ന പൂക്കൾ തൻ സൗരഭ്യമാകവെ
തന്നിണ തനുവിനു നൽകുവാനല്ലയോ!.
പൊഴിയുന്ന പൂക്കളിൽ രതിഭാവവും,നേർത്ത
തളിരിളം ഇലകൾ തൻ മൃദു നാദവും,
കുഞ്ഞിളം നാണവും, കുറുകലിൻ താളവും,
കുളിർ തൂകുമുയിരിന്റെ ലാളനയും...

അടരില്ലൊരിക്കലും, വൻ മാരിവന്നീടുകിൽ!
 വേർപെടില്ലൊരു കൊടുങ്കാറ്റു വന്നീടുകിൽ.
പിരിയുവാൻ വയ്യാതിരിക്കുവാനാകയാൽ
തൻ നൂറു കയ്യാൽപിണച്ചു വച്ചിങ്ങനെ
കെട്ടിമുറുക്കിയതെന്തിനാണെന്നതേ ,
ശ്വാസം നിനക്കുള്ളതെന്റേതാണെന്ന പോൽ!..

 loading...