വിവരണം ഓര്‍മ്മചെപ്പ്


അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകളെ സംരംഭകരാകാൻ  ഇൻസ്പയർ പിലാത്തറയും, പിലാത്തറ ഡോട്ട് കോംമും. 

Reporter: shanil cheruthazham

അന്താരാഷ്ട്രവനിതാദിനത്തിൽ സ്ത്രീകളെ സംരംഭകരാകാൻ  ഇൻസ്പയർ പിലാത്തറയും, പിലാത്തറ ഡോട്ട് കോംമും ഒരുങ്ങി. 

This International Women’s Day, 8 March 2023, join UN Women and the United Nations in celebrating under the theme DigitALL: Innovation and technology for gender equality. 

ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം ഐക്യരാഷ്ട്രസഭയോട്  ചേർന്ന് "ഡിജിറ്റ്‌ ഓൾ" എന്നതാണ്. : ഇന്നൊവേഷനും ലിംഗസമത്വത്തിനായുള്ള സാങ്കേതികവിദ്യയും എന്ന പ്രമേയത്തിൽ ഇന്ന് ലോകമെമ്പാടും ആഘോഷിക്കുന്നു. സ്ത്രീകളുടെ  അവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് സാങ്കേതികവിദ്യ എങ്ങനെ നിർണായകമാണെന്ന് യുണൈറ്റഡ് നേഷൻ എടുത്തുകാണിക്കുന്നു, പക്ഷേ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ സ്ത്രീപക്ഷ അന്തരം  സ്ത്രീകളുടെ തൊഴിലവസരങ്ങൾ മുതൽ ഓൺലൈനിലെ സുരക്ഷ വരെ എല്ലാറ്റിനെയും ബാധിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, പുരുഷന്മാരേക്കാൾ 259 ദശലക്ഷം സ്ത്രീകൾക്ക് ഇന്റർനെറ്റ് ലഭ്യത കുറവാണ്, കൂടാതെ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നിവയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കുറവാണ്.
 
ഇ വർഷത്തെ യൂ എൻ തീം പ്രകാരം  "സ്ത്രീകളെ സാങ്കേതികവിദ്യയിലേക്ക് കൊണ്ടുവരുന്നത് കൂടുതൽ ക്രിയാത്മക ഇടപെടലുകൾ  ഉണ്ടാകണം എന്ന ലക്ഷ്യംമുൻനിർത്തി  , സ്ത്രീകളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നൂതനാശയങ്ങൾക്ക് കൂടുതൽ സാധ്യത കണ്ടെത്താൻ പഴയങ്ങാടി  ഐ എച് ആർ ഡി നെരുവമ്പ്രം കോളേജിലെ എൻ എസ്‌എസ്‌ വിദ്യാത്ഥികളുമായി സഹകരിച്ചു ഡിജി ഓൾ എന്ന വിഷയത്തെ ആസ്പദമാക്കി  ഇൻസ്പയർ ടോക്സ് ട്രെയിനിങ് പ്രോഗ്രാം നടത്തി.


ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ  മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൻ്റെ  ഭാഗമായി  അഞ്ജുശ്രീധരൻ എന്ന പുതുമുഖ ട്രെയിനർ ക്ലാസ്സിന് നേതൃത്വം നൽകി.

ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ഓൺലൈൻ പ്രദർശനവും വിപണനവും വ്യപാർ കാർട്ടിലൂടെ വിദ്യാർതകൾക്കായി പരിചയപ്പെടുത്തി. ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ ഉത്പന്നങ്ങളും ഓൺലൈനായി  വാങ്ങാൻ അവസരം ഒരുക്കി. http://vyaparcart.com/inspire/

 പിലാത്തറ ഡോട്ട് കോംമും ഇൻസ്പയർ പ്രവർത്തകരും ചേർന്ന് നടത്തിയ പ്രോഗ്രാം വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും സംരംഭകത്വ താല്പര്യവും ഉണർത്തി. ഐ എച് ആർ ഡി നെരുവമ്പ്രം പ്രിൻസിപ്പൽ എം കെ ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ  സുഹൈൽ ചട്ടിയോൾ  , ഉണ്ണി പുത്തൂർ, സിദാർഥ് വണ്ണാരത് തുടങ്ങിയവർ സംസാരിച്ചു.   





loading...