വിവരണം ഓര്‍മ്മചെപ്പ്


പിലാത്തറ ലയൺസ് ക്ലബ് ജീവകാരുണ്യപ്രവർത്തനത്തോടുകൂടി ചാർട്ടർ നൈറ്റും - കുടുംബ സംഗമവും സംഘടിപ്പിച്ചു.

Reporter: shanil cheruthazham

ജീവകാരുണ്യ പ്രവർത്തനത്തിലധിഷ്ഠിതമായ  ലയൺസ് ക്ലബ്  2018 മുതൽ പിലാത്തറ സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ്. ലയൺസ് ക്ലബ് പിലാത്തറയുടെ  രൂപീകരണദിനത്തോടനുബന്ധിച്ചു പിലാത്തറ ഗുസാരിഷ്  ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ ഡോ. പി സുധീർ ഉത്ഘാടനം നിർവഹിച്ചു. 

ചടങ്ങിൽ വച്ച്  പാരലിംബ്സ് ഗോൾഡ് മെഡലിസ്റ്റ് കുമാരി ലതികയ്ക്ക് പ്രവീൺ വണ്ണാരത്ത് സ്പോൺസർ ചെയ്ത സ്പെഷ്യൽ സ്പോർട്സ്  വീൽചെയറും, ശ്രീസ്ഥ മദർ  ഹോമിനുവേണ്ടി ലയൺസ്‌ അംഗം  സദാനന്ദൻ  എ കെ സംഭാവന ചെയ്ത കട്ടിലും, പിലാത്തറ ലയൺസ്‌ ക്ലബ് വകയുള്ള  കിടക്കയും, അറത്തിൽ ശ്രീമതി ജാനകി അമ്മയുടെ പേരക്കുട്ടിക്കുള്ള ചികിത്സാധന സഹായമായി ക്ലബ് മെമ്പർ ടി എസ് വിശ്വനാഥൻ നൽകിയ 10000/- രൂപയും ലയൺസ്   ഡിസ്ട്രിക്ട് ഗവർണർ ഡോ. പി  സുധീർ ബന്ധപ്പെട്ടവർക്ക് കൈമാറി. 

പിലാത്തറ ഡോട്ട് കോം നടപ്പാക്കുന്ന ഫ്രീ ഫുഡ് പദ്ധതിയിൽ ചേർന്ന്  കൈകോർത്തു പ്രവർത്തിക്കാനും തീരുമാനമായി. 

മാർച്ച് അവസാനവാരത്തിൽ  ഡൽഹിയിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ  പാരലിംബ്സ്  യോഗ്യത  മത്സരത്തിനായി തയ്യാറാകുന്ന കുമാരി ലതികയ്ക്കു വേണ്ടി ജീവകാരുണ്യ പ്രവർത്തകനായ ഉണ്ണി പുത്തൂരിൻ്റെ  അഭ്യർത്ഥനമാനിച്ചു പിലാത്തറ ലയൺസ് ക്ലബ് സ്പെഷ്യൽ സ്പോർട്സ്  വീൽചെയർ കൈമാറിയത്. 

 


ചടങ്ങിൽ ക്ലബ് പ്രസിഡൻറ് അശോക് കുമാർ കെ വി, ക്ലബ് സെക്രട്ടറി എം എസ് നാരായണൻ നമ്പൂതിരി, ക്യാബിനറ്റ് സെക്രട്ടറി ബാലകൃഷ്ണൻ എം, റീജണൽ ചെയർപേഴ്സൺ രാമചന്ദ്രൻ വി, സോൺ ചെയർപേഴ്സൺ ഷിബു എം പി സി, സിദ്ധാർത്ഥൻ വണ്ണാരത്ത്, ടി എസ് വിശ്വനാഥൻ, രവി ഗുപ്ത, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചാർട്ടർ അംഗങ്ങളെ ആദരിക്കുകയും  കുടുംബാംഗങ്ങളുടെ കലാപരിപാടികളും, ജോൺസൺ പുഞ്ചക്കാടും സുഹൃത്തുക്കളും നയിച്ച ഗാനമേളയും  അരങ്ങേറി.





loading...