വിവരണം കൃഷി


നെല്ലിക്ക അമൂല്യ ഔഷധം

Reporter: raji kannan
നെല്ലിക്കയും കറുകയും ഓർമ്മ ശക്തി കൂട്ടുന്ന ശക്തമായ മരുന്നത്രേ കുട്ടികൾക്ക് ഇടിച്ചു പിഴിഞ്ഞു കൊടുക്കൂ അവർ മിടുക്കരാകട്ടെ

നെല്ലിക്ക അമൂല്യ ഔഷധം

 • നെല്ലിക്കയും കറുകയും കറ്റാർ വാഴയും തുല്യ മെടുത്തു അരച്ച്  കഴിച്ചാൽ വെരിക്കോസ് വെയിൻ പമ്പ കടക്കും
 • രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്. രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിറുത്തകയും ചെയ്യുന്നു.
 • ഹൃദ്രോഗം, പ്രമേഹം,രക്തപിത്തം, പനി, അമ്ലപിത്തം, രക്തദോഷം എന്നീ രോഗങ്ങളിൽ നിന്ന് ആശ്വാസവും നൽകുന്നു. കാഴ്ചശക്തിയും മേധാശക്തിയും വർദ്ധിപ്പിക്കുന്നതോടൊപ്പം നാഡികളുടെ ബലം ഇരട്ടിപ്പിക്കാനും നെല്ലിക്കയ്യ്ക്ക് കഴിവുണ്ട്.
 • മുടി സമൃദ്ധമായി വളരാൻ നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച്  എണ്ണയിലിട്ടു കാച്ചി തേയ്ക്കുന്നത് ഉത്തമമാണ്. വ്രണം ഉണങ്ങുന്നതിനും നെല്ലിക്ക സഹായിക്കുന്നു.
 • നെല്ലിക്കയുടെയും കയ്യന്യത്തിന്റെയും ചൂര്ണ്ണം കൂട്ടിച്ചേര്ത്ത്  കഴിക്കുന്നവനില്‍ രോഗദൃഷ്ടി പതിയില്ല. കൃമിയ്ക്കും കാസത്തിനും നല്ല മരുന്നാണ് നെല്ലിക്ക.
 • ജീരകവും, കരിംജീരകവും നെല്ലിക്കാനീരില്‍ പൊടിച്ചിട്ട് തൈരും ചേര്ത്ത്ര കഴിക്കുന്നത്  വായ്പുണ്ണിനെതിരെ വളരെ ഫലപ്രദമാണ്.
 • നെല്ലിക്ക മുഖ്യചേരുവയായ ''കല്യാണഗുളം''സ്ത്രീകളില്‍ ഗര്ഭോകത്പത്തിക്ക് സഹായകമാണ്.നെല്ലിക്ക നല്ലൊരു വിരേചന സഹായികൂടിയാണ്.
 • നെല്ലിക്ക അരച്ച് നെററിയില്‍ ഇട്ടാല്‍ തലവേദന ശമിക്കു.നെല്ലിക്ക ജീവകം സി യുടെ കലവറയാണ്.
 • നെല്ലിക്കനീര് വെറുംവയറ്റില്‍ കഴിച്ചാല്‍ പ്രമേഹശമനം  ഉണ്ടാവുമെന്നുപറയുന്നു.
 • തലമുടി വട്ടത്തില്‍ പൊഴിയുന്നതിന് നെല്ലിത്തടിയില്‍ കാണുന്ന മുഴകളിലെ  പുഴുവിനെ അരച്ച് തലയില്‍ തേക്കുന്നത് പ്രയോജനകരമാണ്.
 • നെല്ലിത്തടിയൊ,കന്പുകളോ,ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ വെളളം തെളിയുകമാത്രമല്ല തണുപ്പും വര്ദ്ധി ക്കും
 • നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

പല്ലിന്റെ ആരോഗ്യം .

 • പല്ലിന്റെ ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക.
 • ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്കൊള്ളുന്നത്  വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.
 • മോരില്‍ നെല്ലിക്കയുടെ തോട് കുതിര്ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു.

അകാലനര •

മൈലാഞ്ചി,കയ്യോന്നി,കറ്റാർവാഴ,കറിവേപ്പില എന്നിവയോടൊപ്പം നെല്ലിക്കയും ചേര്ത്തയരച്ച് തലയില്‍ പുരട്ടി അല്പ‍ 
സമയത്തിന്ശേഷം കുളിക്കുക.

ജരാനരകള്‍ അകറ്റാന്‍ •

നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക  നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്ത്തു കഴിക്കുക

അസ്ഥിസ്രാവം •

കൂവപ്പൊടി,ചിറ്റമൃതിന്റെ നീര്,പച്ചനെല്ലിക്കയുടെ നീര്  എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്ത്ത് കഴിക്കുക.

ശരീരസൌന്ദര്യത്തനും ഓജസ്സിനും •

ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക എന്നിവ പൊടിച്ച് നെയ്യും തേനും ചേര്ത്ത്ം കഴിക്കുക.

മുടിയുടെ കറുപ്പുനിറത്തിനായി •

തൈരും നെല്ലിക്കയും ചേര്ത്ത് തലയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്ച്ച യായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും .

അലര്ജി.

പത്ത് ഗ്രാം നെയ്യില്‍ അഞ്ചു ഗ്രാം നെല്ലിക്ക ചൂര്ണം ചേര്ത്തു കഴിക്കുന്നത് അലര്ജി്യെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

പുളിച്ചു തികട്ടല്‍

കുരുകളഞ്ഞ പച്ചനെല്ലിക്ക 10 ഗ്രാം എടുത്ത് 100 മി ലീപാലില്‍ ചേര്ത്തു രണ്ടു നേരം കഴിക്കുക.

കഫശല്യം
നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി സമം എടുത്തു പൊടിച്ചു നെയ്യ് ചേര്ത്തു കഴിക്കുക. തൊണ്ടയിലെ അസ്വസ്ഥത മാറുന്നതിനും ഫലപ്രദമാണ്

മലബന്ധം
നെല്ലിക്ക, കടുക്ക, താന്നിക്ക സമം പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം രാത്രി. കിടക്കാന്‍ നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.

ശ്വാസകോശവീക്കം
ശ്വാസകോശത്തിന് വീക്കമുള്ളവര്‍ പച്ച നെല്ലിക്ക പതിവായി കഴിക്കുക. ‍

അര്ശസസ്
250 ഗ്രാം നെല്ലിക്ക ആറു ലീറ്റര്‍ വെള്ളത്തില്‍ കഷായം വച്ചു കുറുകുമ്പോള്‍  കുരുകളഞ്ഞു വെള്ളം ചേര്ക്കാുതെ അരച്ചു ശര്ക്കരയും ചേര്ത്തു 
നല്ലതുപോലെ യോജിപ്പിച്ചു ദിവസവും രാത്രി നെല്ലിക്ക വലുപ്പം കഴിക്കുക. ‍

വയറുവീര്പ്പ് 
നെല്ലിക്കാപൊടിയും സമം ഇന്തുപ്പും നെയ്യ് ചേര്ത്തു കഴിക്കുക. ‍

ചുട്ടു പുകച്ചില്‍
നെല്ലിക്ക, കടുക്ക, താന്നിക്ക പൊടിച്ചു ദേഹത്തില്‍ പുരട്ടി കുളിക്കുക. ‍

ചൂടുകുരു
നെല്ലിക്കാത്തോട് മോരില്‍ കുതിര്ത്ത് അരച്ചു പുരട്ടുക. ‍

പല്ലിന്റെ ബലത്തിന്
നെല്ലിക്ക, കാരറ്റ്, വെണ്ടയ്ക്ക എന്നിവ ദിവസവും വേവിക്കാതെ കടിച്ചു തിന്നാല്‍ പല്ലുകള്ക്ക് അഴകും ബലവും ഉണ്ടാവും.

അകാലനര മാറ്റാന്‍ നെല്ലിക്ക

 • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തലകഴുകുന്നത് അകാലനര തുടക്കത്തില്‍ തന്നെ തടയാന്‍ സഹായിക്കും. ‍നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാർവാഴ, കറിവേപ്പില എന്നിവ കൂട്ടിയരച്ച് തലയില്‍ പുരട്ടി കുളിക്കുക. ‍
 • പന്ത്രണ്ടു നെല്ലിക്ക കുരുകളഞ്ഞ് അരച്ചു കഞ്ഞിവെള്ളത്തില്‍ കലര്ത്തി മുടിയില്‍ പുരട്ടിയശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. ഇതു പതിവായി ചെയ്താല്‍ അകാലനര ഒഴിവാക്കാം


loading...