വാര്‍ത്താ വിവരണം

ബദറുൽ മുനീർ ഹുസുനുൽ ജമാൽ നാടകം കാണാം

27 December 2017
മാടായി റൂറൽ ബാങ്ക് ഓഡിറ്റോറിയം. 28-12-2017 വ്യാഴം വൈകുന്നേരം 7 മണി പ്രവേശനം പാസ് മൂലം

കെ കെ ആർ മാഷുടെ വാക്കുകളിലൂടെ 

പഴയങ്ങാടി പൗര വേദിയുടെ ബദറുൽ മുനീർ ഹുസുനുൽ ജമാൽ എന്ന നാടകം നാളെ ( 28-12-2017 ) അരങ്ങേറുകയാണ്. ഇബ്രാഹിം വെങ്ങര എന്ന പെരുന്തച്ചൻ തന്റെ സ്റ്ഷ്ടി മിനുക്കിയെടുക്കുന്ന തിരക്കിലാണ്. പ്രമുഖർ പലരും കേമ്പിലെത്തുന്നു. മധുരം തന്ന് വിരുന്നൂട്ടുന്നു. ആഘോഷ പൂരിതമായ നിമിഷങ്ങൾ'

പത്ത് മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഇബ്രാഹിം വെങ്ങര ഒരുക്കുന്ന ഒര്നാടകത്തിൽ വേഷമിടുന്നത്. കൗമാരകാലത്ത് ഇക്കയുടെ ഇബിലീസിന്റെ ദുനിയാവ് നെല്ലിച്ചക്രം എന്നീ ഏകാങ്കങ്ങളിലൂടെയാണ് നാടകവേദിയിൽ അടയാളപ്പെടുന്നത്. യൗവനത്തിൽ ഉത്തരം തട്ടകം ഗഹ്വരം തുടങ്ങിയ നാടകങ്ങളിലും വേഷമിട്ടു. മദ്ധ്യാഹ്നം പിന്നിടുമ്പോൾ ബദറുൽ മുനീറിൽ ബഹ്ജർ എന്ന ഭ്രാന്തൻ രാജാവിന്‍റെ വേഷമണിയാൻ നിയോഗിതനായിരിക്കുന്നു. നമുക്ക് അമച്വർ രംഗത്ത് ലഭിക്കാവുന്ന വലിയൊരു താര നിര കൂട്ടിനുണ്ട്. കെ.പി.കെ വെങ്ങര, കെ.പി.ഗോപാലൻ പപ്പൻ ചിരന്തന മുരളി ചവനപ്പുഴ, വിനോദ് കാവിൽ അഷറഫ് ചിരന്തന രാംദാസ് ഷാജി, ജോൺസൺ നിഷാന്ത് വെങ്ങര തുടങ്ങി നടന്മാരുടെ ഒര് നീണ്ട നിര; ഭാനുവേച്ചി. കൃഷ്ണവേണി ടീച്ചർ, രശ്മി രാമചന്ദ്രൻ, അനില ടീച്ചർ ആതിര തുടങ്ങിയ അഭിനേത്രികൾമികച്ചഫോമിലാണ്. കൃഷ്ണവേണി ടീച്ചറുടെ പത്തോളം ശിഷ്യമാർ ചാന്ത്നിയുടെയും സാരംഗിയുടെയും നേതൃത്വത്തിൽ ഒരുക്കുന്ന നൃത്തങ്ങൾ നാടകവേദിയെ ഏറെ ആകർഷകമാക്കുന്നുണ്ട്. ബദറുൽ മുനീറായി ദിനേശ് വെങ്ങരയും  ഹുസുസുൽ ജമാലായി ഷിൻസിതയും വേഷമിടുന്നു.
മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യത്തിന്‍റെ നാടകാഖ്യാനം ഒരു ദൃശ്യാനുഭവമായിരിക്കും. പഴയങ്ങാടിയുടെ സാംസ്‌കാരിക ചരിത്രത്തിന് പൗര വേദി നൽകുന്ന പുതുവൽസര സമ്മാനം.

കടപ്പാട്ട് : K K R Vengara FB





മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യത്തിന്‍റെ നാടകാഖ്യാനം ഒരു ദൃശ്യാനുഭവമായിരിക്കും

whatsapp
Tags:
loading...