വിവരണം ഓര്‍മ്മചെപ്പ്


സുഹൃത്തിൻ്റെ  ഓർമ്മദിനത്തിൽ സേവന പ്രവർത്തനങ്ങളുമായി കൂട്ടുകാർ

Reporter: shanil cheruthazham

ആർമി ഉദ്യോഗസ്ഥനായ സുഹൃത്തിൻ്റെ ഓർമ്മദിനത്തിൽ സാമൂഹികസേവനങ്ങളുമായി കൂട്ടുകാർ ഒരുമിച്ചു.  കഴിഞ്ഞവർഷം സ്വന്തം ഗൃഹപ്രവേശചടങ്ങിന് നാട്ടിലേക്ക് വരവെ തീവണ്ടിയിൽനിന്ന് വീണുമരിച്ച ആർമി ലാൻസ് നായിക് മണിയറയിലെ സജേഷിൻ്റെ  ഓർമ്മയ്ക്കായിട്ടാണ് സുഹൃത്തുക്കൾ സേവനരംഗത്തിറങ്ങിയത്.

ചെങ്ങളം-കണ്ടോന്താർ, മണിയറ-കൈതപ്രം കണ്ടോന്താർ എന്നീ റോഡുകളിലെ 20 ഓളംകുഴികൾ പകലന്തിയോളം പണിയെടുത്ത് കോൺക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കി. വാട്ടർ അതോറിറ്റി റോഡിനു കുറുകെ എടുത്ത കുഴികൾ കാരണം വാഹനങ്ങൾക്ക് ദുരിതമായിട്ട് വർഷമായി.  അസുഖംമൂലം ദുരിതം അനുഭവിക്കുന്ന മണിയറയിലെ കുടുംബത്തിന് സഹായധനവും വാഹനാ പകടത്തിൽ പരിക്കേറ്റ് ജീവിതസാഹചര്യം ദുസ്സഹമായ കുടുംബത്തിന് ഭക്ഷ്യസാധനങ്ങളും നൽകി.

സുഹൃത്തുക്കളുടെ  സഹകരണത്തോടെ സുമൻ, കലേഷ്, സുനീഷ്, രതീഷ് എന്നിവർ വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി. സുഹൃത്ത് മരിച്ചത് മുതൽ ഒരുവർഷമായി മുറിക്കാതെ വളർത്തിയ മുടി ഓർമ്മദിനത്തിൽ രതീഷ് കാൻസർ രോഗികൾക്കായി ബിഗിനായുള്ള ഡൊനേഷനായി  നൽകി. 





loading...