അഭിമുഖം


പ്രവാസം അന്നും ഇന്നും

Reporter: / writer : shanil cheruthazham

 പ്രവാസിയും നാടും അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്...

നൂറുകണക്കിന് രാജ്യങ്ങളിൽനിന്ന് നാളെമുതൽ പ്രവാസികൾ നമ്മുടെ കേരളത്തിലേക്ക് വരികയാണ്. അതെ നമ്മുടെ പ്രവാസികളെ നമുക്ക് രണ്ടു കയ്യും നീട്ടി സ്വീകരിക്കാം.  സ്ഥിരമായി നമ്മൾ പ്രവാസികളെ ആദ്യമായി കാണുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്ന് ഇതാണ്. എന്നാണ് തിരിച്ചു പോകുന്നത്!...   എന്നൊരു ചോദ്യം അറിയാതെയെങ്കിലും ചോദിച്ചുപോകും... നമ്മൾ എന്നാണ് ജോലിക്ക് പോയി തുടങ്ങുന്നത് എന്നതിന് വലിയ നിശ്ചയമില്ല... കൂലിപ്പണിക്കാർ ആണെങ്കിൽ ജോലിയും കുറവ്... ഈ ഘട്ടങ്ങളിൽ എങ്കിലും  നമ്മൾ ദയവു ചെയ്തു ഈ ചോദ്യം ചോദിച്ചു വീണ്ടും അവരെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുക...

എന്റെ  നാട്ടിൽ എനിക്കറിയാവുന്ന ആദ്യത്തെ ചുമട്ടുകാരൻ എന്ന് പറയുന്നത് അത് ചാമുണ്ഡി കുഞ്ഞിരാമേട്ടനാണ്. പഴയ കാലത്ത് ചുമ്മട്ടുകാർക്ക് സംഘടനയും നിറം ഒന്നുമില്ലാത്ത കാലം... അല്ലെങ്കിൽ ഇതിലൊന്നും പെടാത്ത ഒരു ചുമട്ടുകാരൻ..... 

1970 - ആയിരത്തി തൊള്ളായിരത്തി എൺപത് കാലഘട്ടത്തിൽ ( ഞാൻ ജനിച്ചില്ല)  നമ്മുടെ ചെറുതാഴത്ത്  പ്രവാസിയായി ആരുവന്നാലും  നാൽക്കവലയിൽ നിന്ന്  ചുമടുമായി പ്രവാസിയുടെ വീട്ടിൽ എത്തിച്ചിരുന്ന സാരഥി. അന്ന്  ദുബായിക്കാരൻ, മലേഷ്യക്കാരൻ ഒക്കെ നാട്ടിലെത്തിയാൽ ചുമട് എടുക്കുന്നത് ഇന്നത്തെ പോലെത്തന്നെ  കുറച്ചിലായി കണ്ടിരിക്കാം.   ഫോൺകോൾ ഇല്ലാത്ത കാലമാണെങ്കിലും   എവിടെ പ്രവാസി എത്തിയാലും അവിടെ കുഞ്ഞിരാമേട്ടൻ പറന്നെത്തും... കുഞ്ഞിരാമേട്ടന്റെ ഈ യാത്ര തൊണ്ണൂറുകളിലും  തുടർന്നിരുന്നു. മുന്നിൽ  തീവ്രമണമുള്ള അത്തറും പൂശി ബെൽഫോർട്ടൻ പാൻറും അണിഞ്ഞ  പ്രവാസി. പിന്നിൽ തലയിൽ ചുമടുമായി കുഞ്ഞിരാമേട്ടൻ, അതിന്റെ  പുറകിൽ ആഘോഷപൂർവ്വം ഒരുപാട് ട്രൗസർ ഇട്ട  തലതെറിച്ച കുട്ടികൾ....  നല്ല ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ ഓർമ്മ...  പിന്നീട്  വലിയ മാറ്റങ്ങൾ സംഭവിച്ചു പ്രവാസി നേരിട്ട് എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് റോഡ് മാർഗ്ഗം കാറിൽ വരാനുള്ള കാലമായി.

വല്ലപ്പോഴും ഞാൻ  പിലാത്തറയിലേക്കുള്ള യാത്രയ്ക്കിടയിൽ കുഞ്ഞിരാമേട്ടനെ കാണാറുണ്ട്... വീട്ടിൽനിന്ന് മെല്ലെ.. പതുക്കെ..  നടന്നു നാട്ടിലെ പ്രധാന കടയായ സത്യേട്ട ന്റെ ചായ കടയിലേക്ക്  പോകുന്ന കുഞ്ഞിരാമേട്ടൻ.... 

കഥ കുറച്ചുകൂടി ഫ്ലാഷ് ബാക്ക് അടിക്കാം എന്ന് തോന്നുന്നു. പണ്ട് പഴയങ്ങാടി താവത്ത് ഒരു ജന്മിയുടെ വീട്ടിലെ സ്ഥിരം ജോലിക്കാരനായിരുന്നു കുഞ്ഞിരാമേട്ടൻ... ആ സമയത്താണ് നക്സലൈറ്റുകൾ ആ ജന്മിയെ കൊലപ്പെടുത്തുന്നത്....  നക്സൽ നേതാവ് വർഗീസിന്റെ  ഒക്കെ മരണത്തിനു മുമ്പുള്ള കഥയാണ്...  എന്നാൽ പോലീസ് നിർഭാഗ്യത്തിന് ക്രൂശിച്ചത് വീടുപണി കാരനായ  കുഞ്ഞിരാമേട്ടനെ ആയിരുന്നു. അല്ലെങ്കിലും  പോലീസിന്റെ ക്രൂരകൃത്യങ്ങൾ പണ്ട് അങ്ങനെതന്നെ ആയിരുന്നു അല്ലോ! അടിയന്തരാവസ്ഥക്കാലത്ത്  ക്രൂര പീഡനങ്ങൾ ഏറ്റ നിരവധി ആൾക്കാർ നമ്മുടെ പ്രദേശങ്ങളിൽ ഉണ്ട്... പോലീസിന്റെ  മാനസിക-ശാരീരിക  പീഡനത്തിനുശേഷം   ശാരീരിക അവശതയിലും പ്രവാസികളുടെ ചുമട് എടുത്തും  പിന്നീട് നാട്ടിലെ ചുമട്ടുകാരനായി കുഞ്ഞിരാമേട്ടൻ കഴിഞ്ഞു.


കാലം മാറി കഥ മാറി രണ്ടായിരത്തിനു ശേഷം  ഗൾഫുകാരന് മാത്രം മകളെ കെട്ടിച്ചു കൊടുക്കാൻ സ്വപ്നം കണ്ട ഒരുപാട് മാതാപിതാക്കൾ ഉണ്ടായി. ഇന്ന് എല്ലാവർക്കും സർക്കാർജോലികരെ മതി.  ഈ കൊറോണ കാലത്തിൽ  അതിനു കാരണവും സാദാരണകർക്കു മനസിലായി. ഈ വിഷയം സംസാരിച്ചു ഒരു വിവാദത്തിനു പോകാൻ എഴുത്തുകാരന് താല്പര്യമില്ല .    2010 നു ശേഷം പ്രവാസം കുറച്ചുകൂടി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറി  മകൻ സ്റ്റേറ്റ്സിൽ ആണ്... മരുമകൻ ലണ്ടനിലാണ്.... മരുമകൾ  കാനഡയിലാണ്  എന്നൊക്കെ വീമ്പു പറഞ്ഞു നടന്ന ഒരു കാലം വന്നു.  കഴിഞ്ഞ പ്രളയങ്ങളിൽ സ്നേഹനിധികളായ മക്കളുടെ  വിദേശ കോളുകളുടെ നിർത്താത്ത പ്രവാഹം... 

മക്കളുടെ ഫോൺകോളുകൾ കുറവാണെങ്കിലും  പ്രസവ ശുശ്രൂഷക്കായി പല അമ്മമാരും  വിദേശരാജ്യങ്ങളിലേക്ക് പാസ്പോർട്ട് എടുത്തു... ആ സമയത്താണ് ഭർത്താവിനെ തനിച്ചാക്കി പലരും യഥാർത്ഥ പ്രവാസിയായി മകളുടെ അടുത്തേക്ക് യാത്രയായത്....  ഈ യാത്ര  2020 ലും തുടർന്നു. കുട്ടിയെ നോക്കാനായി പോയ പലരും കൊറോണ കാരണം ഭാഷപോലും തിരിയാത്ത  രാജ്യങ്ങളിലെ സെമിത്തേരികളിൽ വിശ്രമം കൊണ്ടു. 

അഗതിമന്ദിരങ്ങളിൽ വിദേശത്തുള്ള മകനെയും കൊച്ചുമക്കളെയും ഓർത്ത് വിഷമിക്കുന്ന പ്രാർത്ഥിക്കുന്ന മാതാപിതാക്കളെ  കാണാൻ എനിക്ക് ഇടവന്നു. അത്തരം മക്കളെ എന്റെ വായനക്കാർ   വെറുക്കരുത്. കാരണം മറ്റു വഴികളില്ല.. അതെ ജീവിതം അങ്ങനെയാണ് ...  ഇഷ്ടം  കൊണ്ടു പ്രവാസിയായവരെക്കാൾ കഷ്ട്ടം കൊണ്ട് പ്രവാസിലായി തുടരുന്നവരാണ് കൂടുതൽ ... 

 ഇത്തരം ജീവിത കഥനടക്കുന്നതിനിടയിൽ അന്തിചർച്ച പുരോഗമിക്കുകയാണ് ടിവിയിൽ ... നിങ്ങൾക്കായി ഞങ്ങളുണ്ട് ... ഞങ്ങൾക്കായി നിങ്ങൾ കുറെ തന്നതല്ലേ എന്നൊക്കെ ...  ടി വി യിൽ സ്റ്റാറ്റിസ്റ്റിക്‌സ് മാത്രം പറയാനറിയുന്ന  പെർഫോം ചെയ്യാനറിയാത്ത  പാവം ഡോക്ടർമാരും,  ചർച്ചയിൽ നിന്ന് കൊറോണയും മാറി തനിരാഷ്ട്രീയക്കാർ അവതരിച്ചു .  ഇനി മലയാളികൾ കണ്ട പഴയ യുദ്ധം തുടരും .... 

 പ്രവാസി സുഹൃത്തുക്കളെ  നിങ്ങൾ ധൈര്യപൂർവം വരൂ കരുതലായി നമ്മളുണ്ട് .... നന്മ വറ്റാത്ത മലയാളികളുണ്ട് ...   എട്ടുകാലി മമ്മുഞ്ഞിമാരുടെ ഇടയിൽ  പേനകെന്തുവില... എഴുത്തുനിർത്തി ഞാനും വിട ...

ഷനിൽ ചെറുതാഴം 



loading...