വാര്‍ത്താ വിവരണം

ഗോകുൽ മോന് ശ്രീമതി ടീച്ചറുടെ പുതുവത്സര സമ്മാനം .

1 January 2018
Reporter: shanil cheruthazham
ഗോകുൽ മോനു സംഗീത പഠനത്തിനുള്ള വഴി തുറന്നു ശ്രീമതി ടീച്ചർ

          തളിപ്പറമ്പ റീക്രിയേഷൻ ക്ലബ് ഒരുക്കിയ പുതുവത്സര പരിപാടിയിൽ  ഉത്ഘാടകയായി എത്തിയ എം പി ശ്രീമതി ടീച്ചർ ആണ് ഗോകുൽ മോന്‍റെ പാട്ടുകേട്ട് കുട്ടിയുടെ സംഗീതപഠനം ഏറ്റെടുത്തത്ത്. ശാസ്ത്രീയമായി പട്ടു പഠിക്കാതെയാണ് ഇത്ര മനോഹരമായി പാടുന്നത് എന്ന് അറിഞ്ഞ ടീച്ചർ ഗോകുലിനു  ശാസ്ത്രീയ പഠനത്തിനുള്ള വഴി തുറക്കുകയായിരുന്നു.  പയ്യന്നുർ ഒളവറ ഉടുമ്പുന്തല സ്വദേശിയായ 10 വയസ്സ് പ്രായമുള്ള  ജന്മനാ കാഴ്ചനഷ്ടപെട്ട ഗോകുൽ 3 അമ്മാവന്മാരുടെകുടെ അമ്മയ്‌ക്കൊപ്പം ആണ് താമസം.

          ഫ്ലവർ ടി വി - യിൽ കലാഭവൻ മണിയുടെ ശബ്ദം അനശ്വരമാക്കി പാടിയ ഗോകുലിനെ നടൻ ജയസൂര്യയുടെ പടത്തിൽ പാടാൻ അവസരം നൽകിയിട്ടുണ്ട് . ഫ്ലവർ ടി വി കോമഡി ഉത്സവം ഫെയിം പ്രജിത് കുഞ്ഞിമംഗലത്തിന്‍റെ നേതൃത്വത്തിൽ ഉള്ള ചിരിമ പയ്യന്നുർ സംഘടിപ്പിച്ച ന്യൂയെർ പരിപാടിയിലാണ് ശ്രീമതി ടീച്ചറുടെ ഓഫർ ഉണ്ടായതു.

ഫ്ലവർ ടി വി കോമഡി ഉത്സവം ഫെയിം പ്രജിത് കുഞ്ഞിമംഗലത്തിന്‍റെ നേതൃത്വത്തിൽ ഉള്ള ടീം ചിരിമ പയ്യന്നൂർ

Tags:
loading...