വിവരണം ഓര്‍മ്മചെപ്പ്


ഓർമ്മയിൽ സൂക്ഷിക്കാൻ - ഖരം

Reporter: ഭാഗ്യലക്ഷ്മി കാർത്തിക
പ്രകാശ് ചെങ്ങൽ അഭിനയത്തികവ്കൊണ്ട് മികവുറ്റതാക്കിത്തീർത്ത കഥാപാത്രമാണ് ഖര ത്തിലെ കണവൻ.

         പ്രകാശ് ചെങ്ങൽ അഭിനയത്തികവ്കൊണ്ട് മികവുറ്റതാക്കിത്തീർത്ത കഥാപാത്രമാണ് ഖര ത്തിലെ കണവൻ. വളരെ സൂക്ഷ്മമായ പേശീചലനങ്ങളിൽ പോലുംമദ്യപാനിയായ വെളുത്തടൻ, അവൻ്റെ  ആത്മരോദനങ്ങൾ, വാക്കിലും വേഷത്തിലും കൊണ്ട് വന്ന് കാണികളെ സ്തബ്ധരാക്കുന്നുണ്ട് കണവൻ. വെളുത്തേടനെ പ്രമേയമാക്കുന്ന കഥയിൽ പരുപരുത്ത ശബ്ദത്തിലൂടെ തലകുലുക്കലിലൂടെ, വാലാട്ടലിലൂടെ , ഇമചിമ്മലിലൂടെ കഴുത അതിൻ്റെ  പ്രതിഷേധങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും അത് ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പെണ്ണിൻ്റെ  അടിമബോധത്തിൻ്റെ  നിസ്സംഗപ്രതീകവും കണവൻ സാത്മ്യപ്പെടേണ്ടിവരുന്നതും കഴുതയിൽ തന്നെ. മീനിന് വേണമെങ്കിൽ കുടുങ്ങാതിരുന്നൂടെ സഖാവേ എന്നതു പോലെയുള്ള സംഭാഷണ വിശേഷതയുംപറയേണ്ടതു തന്നെ.

          പഴയകാലത്തെഓർമ്മകളെ ഖനീഭവിപ്പിച്ചെടുത്ത് രചനയും സംവിധാനവും നിർവഹിച്ച് നല്ല ഒരു ചലചിത്രശില്പം തീർത്തസംവിധായകൻ ഡോ.പി.വി.ജോസ്, മനോഹരദൃശ്യങ്ങളിലൂടെ കാഴ്ചകൾ പകർത്തിയ ക്യാമറാമാൻ രാജീവ് കുമാർ ഇവർക്ക് അഭിമാനിക്കാം,തീർച്ചയായും. ടൈലർ സഖാവിൻ്റെ  വേഷത്തിൽ മികവ് കാട്ടിയ സന്തോഷ് കീഴാറ്റൂരും, ജന്മിവേഷത്തിൽ തിളങ്ങിയ മഞ്ജുളനും അഭിനന്ദനമർഹിക്കുന്നു. നായിക കണ്ണകിയും ബാലതാരങ്ങളും മികച്ച അഭിനയം കാഴ്ച വച്ചു.

          വിഴുപ്പ്എന്നും സമൂഹത്തിൽ നില നിൽക്കുന്ന വിഴുപ്പും വെളുപ്പ് അത് അലക്കിവെളുപ്പിക്കുന്നവൻ്റെ  നന്മയുമാണ്. കറുപ്പ്കൊണ്ട് മായ്ക്കപ്പെട്ട ദേശത്തെ വെളുപ്പിൻ്റെ  ഉയർത്തെഴുന്നേൽപ്പാണ് ഖരം പ്രമേയമാക്കുന്നത് വെളുത്തേടകുടുംബത്തത്തിൻ്റെ  കഥയിലൂടെ. കേരളത്തിൽ ഭൂപരിഷ്ക്കരണം നടക്കുന്നതിന് മുൻപേയുള്ള ജന്മി്ത്ത്വ വ്യവസ്ഥിതിയിൽ ഞെരിഞ്ഞമർന്ന് അപ്രത്യക്ഷമാകുന്ന കീഴാളരുടെയും അതിനെതിരെ സന്ധിയില്ലാ സമരങ്ങൾ നടത്താനിറങ്ങിപുറപ്പെട്ട വിപ്ലവകാരികളുടേയുംകഥ ഈ പ്രമേയത്തിലൂടെ പറഞ്ഞു വയ്ക്കുന്നു. ഖരത്തിൻ്റെ  തിളനിലയിൽ നിന്ന് ഫ്യൂഡൽ വ്യവസ്ഥിതി ഉരുകി ദ്രവമായുംപിന്നെയത് ആവിയായി അസ്തമിക്കുമെന്നുമുള്ളത് വെറുതെയാണെന്ന് ലോകം മുഴുവനുമുള്ള കാഴ്ചകൾ കാട്ടിത്തരുന്നുണ്ടെന്നും പ്രമേയം പുതുക്കുന്നു

loading...