അഭിമുഖം


മലയാളിയും മരുന്നും  പിന്നെ തകർന്ന  ചിന്താഗതിയും

Reporter: Shanil cheruthazham 

ഞാൻ ഇവിടെ പറയാൻ ശ്രമിക്കുന്നത് ഒന്ന് രണ്ട് കാര്യങ്ങൾ മാത്രമാണ്.  ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങളുടെ ലിങ്ക് താഴെ ഉൾപ്പെടുത്തുന്നുണ്ട്... 

 ജീവിതത്തിന്റെ നല്ല അവസരങ്ങൾ  കണ്ടെത്താനോ,  നമ്മളെ പോലെ ഈ ലോകത്ത് ചിറകുവിരിച്ചു പറക്കാൻ   സാധിക്കാതെ വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങി പേപ്പർ പേന, കുട തുടങ്ങിയ മറ്റ് ഉൽപന്നങ്ങളും ഉണ്ടാക്കി ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട്  കൊണ്ടുപോകാൻ  പടപൊരുതുന്ന മസ്കുലാർ ഡിസ്ട്രോഫി പേഷ്യന്റ് നമുക്ക് ചുറ്റിലും ഒരുപാട്‌ ഉണ്ട്, പോളിയോ ബാധിച്ച് ജീവിതം  വീൽ ചെയർ ആയവരും നിരവധിയാണ്.

 സ്പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനെ സഹായിക്കാന്‍ കേരളമൊന്നാകെ വലിയ ശ്രമങ്ങളാണ് നടത്തിയത്. കൊല്ലത്തും, ലക്ഷദ്വീപിലും പുതിയ SMA  രോഗികളുടെ നിരവധി വാർത്തകൾ  വരുന്നു. സഹായത്തിനായി ഉള്ള റിക്വസ്റ്റുകൾ വരുകയും  നമ്മൾ മലയാളികള്‍ മനസ്സറിഞ്ഞ് സഹായവും ചെയ്തും വരുന്നു. തളിപ്പറമ്പിൽ ഉള്ള കുട്ടിക്ക് ചാരിറ്റി ലോട്ടറി ഫണ്ട് വഴി മരുന്ന് സൗജന്യമായി നേരത്തെ ലഭിച്ചിരുന്നു. 
 
 ലോകത്തിലെ ഏറ്റവും വില കൂടിയ 18 കോടിയുടെ മരുന്നാണ് ഈ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടത്. അമേരിക്കയിലെ മരുന്നുകളിൽ ഏറ്റവും വിലയേറിയതാണ് ഇത്. ഒരു ഡോസ് മരുന്നിനാണ് 18 കോടി രൂപ വില!!! ഈ മരുന്നിനാണ്  ഒരു കുഞ്ഞിനെ ചികിൽസിക്കാൻ 18 കോടി രൂപ ചിലവ്  വരുത്തുന്നത്. 

•ഈ വിഷയത്തില്‍ എന്റെ ഒന്ന് രണ്ട് കാര്യങ്ങൾ എനിക്ക് പറയാനുള്ളത്... !!!

○Point 1:
 ഇത്തരം അസുഖങ്ങൾക്ക് സൗജന്യ  ചികിത്സ എന്നത് അപൂർവ്വ രോഗങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടന ഗവർമ്മെന്റിനുമുമ്പാകെ വെച്ചതാണ്. എന്നാൽ ഇത്രയും ചെലവേറിയ ചികിൽസ ഏറ്റെടുക്കാൻ കേന്ദ്ര-സംസ്ഥാന ഗവർമ്മെന്റുകൾ ഇനിയും തയ്യാറായിട്ടില്ല. 
സാധാരണകാരന് രോഗം വന്നാൽ നാട്ടുകാർ പിരിവ് നടത്തണം, മന്ത്രിമാർക്ക് രോഗം വന്നാൽ സർക്കാർ ചിലവിൽ അമേരിക്കയിലോ ഉഗാണ്ടയിലോ പോയി ചികിൽസിക്കും...

ഒരു സാധാരണക്കാരായ മലയാളി എന്ന രീതിയിൽ ഞാൻ അറിയാൻ ആഗ്രഹിക്കുന്നു ഈ മരുന്നിനു സർക്കാർ ഈടാക്കുന്ന ടാക്സ് എത്രയാണ്... ( ☆ഈ ടാക്സിൽ എന്തെങ്കിലും ഇളവ് നൽകാൻ സാധിക്കുമോ? സോഷ്യൽ മീഡിയ  പറയുന്നു ആറുകോടിയാണ് എട്ടുകോടി ആണ് ടാക്സ് എന്നൊക്കെ)

○Point 2:
പൊതുവേ ഞാനും എന്റെ കെട്ടിയോളും തട്ടാനും കോൺസെപ്റ്റ് വച്ച് ഇന്നും ജീവിക്കുന്ന നിരവധിപേരാണ് നമുക്ക് ചുറ്റും ഉള്ളത്.   എന്നാൽ മുമ്പ് പഴമക്കാർ പറയാറുണ്ട് സമ്പാദ്യം എന്നത് ഒരു പനി വന്നാൽ തീരാവുന്നതേയുള്ളൂ... ഇത് പഴഞ്ചൊല്ല് ആയി കാണുന്ന കോടീശ്വരൻമാരുടെ ഒരു കൂട്ടം ഉണ്ടായിരുന്നു.  ഒരു കോടീശ്വരൻ ആണെങ്കിൽ എനിക്ക് ആരെയും പേടിക്കണ്ട  എന്ന് ഒരു പൊതുബോധം വച്ചുപുലർത്തുന്ന ആൾക്കാരും നമുക്ക് ചുറ്റുമുണ്ട്. ആ ഒരു നമ്മുടെ  പൊതുബോധമാണ് ഇവിടെ  തകർന്നത്.  അല്ല നമ്മൾ ഒരുകൂട്ടം മലയാളികള്‍ തകര്‍ത്ത് എന്ന് തന്നെ പറയണം. 

"ഒരു കോടീശ്വരൻ ആയാൽ പോലും ചികിത്സാചെലവ് താങ്ങാന്‍ സാധിക്കില്ല മറ്റുള്ളവരുടെ മുന്നിൽ ഒരു ദിനം എങ്കിലും നമുക്ക് കൈനീട്ടേണ്ടി വരുമെന്ന് ചിന്തിക്കേണ്ട ഒരു പൊതുബോധം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്."

പ്രത്യേകിച്ച് ഈ കൊറോണ കാലഘട്ടത്തിൽ പോലും കണ്ണൂരിലെ പൊന്നു  മോന് സഹായ വാഗ്ദാനവുമായി എത്തിയ എല്ലാവർക്കും എന്റെ ഹൃദയത്തിൽനിന്നുള്ള  അഭിവാദ്യങ്ങൾ.  

✍Shanil cheruthazham 


 

Nb: ഡോ.മോഹന്‍ദാസ് നായറും ഡോ. കുഞ്ഞാലി കുട്ടിയും ഇന്‍ഫോ ക്ലിനിക്കിന് വേണ്ടി തയ്യാറാക്കിയ കുറിപ്പ് സമയമുണ്ടെങ്കിൽ വായിക്കണം 
കൈരളി ഓണ്‍ലൈന്‍.
https://www.kairalinewsonline.com/2021/07/05/420915.html



loading...