വാര്‍ത്താ വിവരണം

പയ്യന്നൂർ സ്കൂളിൽ നിന്നും വിനോദയാത്ര പോയ ബസ്സ് അപകടത്തിൽ പെട്ടു.

5 January 2018
Reporter: pranav pilathara
പയ്യന്നൂർ കണ്ടങ്കാളി സ്കൂളിൽ നിന്നും വിനോദയാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സ് കോഴിക്കോട് വെച്ച് അപകടത്തിൽ പെട്ടു.

പയ്യന്നൂർ കണ്ടങ്കാളി സ്കൂളിൽ നിന്നും വിനോദയാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കോഴിക്കോട് വെച്ച് അപകടത്തിൽ പെട്ടു. എട്ടോളം വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്ക്. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. ബീച്ചിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പരിസരത്തെ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.  പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.





ബസ് ഡ്രൈവര്‍ രതീഷ്(30) പരിക്ക് ഗുരുതരമാണ്. പിലാത്തറ ഉള്ള കണ്ണൻ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

whatsapp
Tags:
loading...