വാര്‍ത്താ വിവരണം

പരിയാരം ആയുർവേദ കോളേജിൽ കൃത്യതാ -ജൈവകൃഷി

8 January 2018
Reporter: ഡോ. പി. എം. മധു

കൃഷി വകുപ്പിന്റെ സഹകരണത്തോടെ പരിയാരം ആയുർവേദ കോളേജിൽ കൃത്യതാ - ജൈവകൃഷി ആരംഭിക്കുന്നു.
ജല ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള പാഴ്ജലം ഡ്രിപ്പ് ഇറിഗേഷനിലൂടെ ആശുപത്രിക്ക് മുന്നിലുള്ള നിലത്തെത്തിച്ചാണ് വിവിധ തരം പച്ചക്കറികൾ ജൈവവളങ്ങൾ മാത്രമുപയോഗിച്ച് നട്ടുവളർത്താനുള്ള പദ്ധതിയൊരുങ്ങുന്നത്. മൽച്ചിങ്ങ് രീതിയിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കവർ ചെയ്ത ഓരോ തടത്തിലും മാത്രം തുള്ളി തുള്ളിയായി വെള്ളം വീഴുന്ന തരത്തിൽ തൈകൾ നടുന്ന ആദ്യഘട്ടം വിദ്യാർത്ഥികൾ ഇന്നലെ പൂർത്തിയാക്കി.

ആരോഗ്യം മരുന്നുകളിലൂടെ മാത്രം ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ലെന്നും വിഷ രഹിതമായ പച്ചക്കറികൾ സ്വന്തമായി കൃഷിചെയ്ത് അത് ആഹാരശീലമാക്കിക്കൊണ്ടാണ്  അതിലേക്കുള്ള ചുവട് വെക്കേണ്ടതെന്നും ഉള്ള ആയുർവേദത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ഇവർ കണ്ട ഏറ്റവും നല്ല വഴിയാണ് ആശുപത്രി വളപ്പിലെ ജൈവകൃഷി.

ആശുപത്രിയുടെ കാടുപിടിച്ചു കിടന്ന മുൻവശം വൃത്തിയാക്കിയെടുത്ത് പാറകൾ നിറഞ്ഞ മണ്ണിൽ ചകിരിച്ചോറ് വിരിച്ചാണ് കൃഷി ചെയ്യുന്നത്.കഴിഞ്ഞ വർഷം ഇവിടെ ചെയ്ത മാതൃകാ പരമായ പച്ചക്കറി കൃഷി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ കൃഷി വകുപ്പ് പുതിയ പദ്ധതിക്ക് അനുമതി നൽകിയത്.
പച്ചക്കറികൾക്കിടയിൽ ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിവിധ ചികിത്സകൾക്ക് ആവശ്യമായ ഇലകളും മറ്റും ഇവിടെ നിന്നു തന്നെ പറിച്ചെടുക്കാള്ള സൗകര്യത്തിനാണിത്. ആശുപത്രി,കാന്റീൻ, ഹോസ്റ്റൽ, തുടങ്ങിയിടങ്ങളിലെ ആവശ്യങ്ങൾക്ക് ഉപയോഗിച്ച ശേഷം ബാക്കിയാവുന്ന പച്ചക്കറികൾ ജീവനക്കാർക്കിടയിൽ വില്പന നടത്താനാൻ ഉദ്ദേശ്യം.
കോളേജിന്റെ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ ഫാം ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ജൈവകൃഷിയും പ്രത്യേക ശ്രദ്ധ നേടുകയാണ്.Tags:
loading...