കല്യാശ്ശേരി വാര്‍ത്താ വിവരണം

പഴയങ്ങാടി ബസ് സ്റ്റാന്റ് കോൺഗ്രീറ്റ് പ്രവൃത്തിയുടെ ഉത്ഘാടനം മന്ത്രി കെ ടി ജലീൽ നിർവഹിച്ചു

4 April 2018
Reporter: shanil cheruthazham

പഴയങ്ങാടി ബസ്സ് സ്റ്റാന്റിന്റെ  കോൺഗ്രീറ്റ്‌    പ്രവൃത്തിയുടെ ഉത്ഘാടനവും ബസ് സ്റ്റാന്റിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  കെ ടി ജലീൽ നിർവഹിച്ചു.  ചടങ്ങിൽ ടി.വി.രാജേഷ് MLA അധ്യക്ഷത വഹിച്ചു. എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.35 കോടി രൂപ ഉപയോഗിച്ചാണ് ബസ് സ്റ്റാന്റ് കോൺഗ്രീറ്റ് ചെയ്യുന്നത്. 


എം.എൽ എ അസ്തി വികസന ഫണ്ട് ഉപയോഗിച്ച് കേരള ആഗ്രോ ഇന്റസ്ട്രിസ് മുഖേനയാണ് ഹൈമാസ്റ്റ് സ്ഥാപിച്ചത്. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിമല സ്വാഗതം പറഞ്ഞു . എസ്.കെ.ആബിദ, ആർ.അജിത, ഒ.വി നാരായണൻ, കെ.പത്മനാഭൻ, എം.പി ഉണ്ണികൃഷ്ണൻ, പരാഗൻ, പി.എം ഹനീഫ, പി.വി അബ്ദുള്ള, റഷീദ് പട്ടുവം, അഹമ്മദ് പരിയാരം എന്നിവർ സംസാരിച്ചു. സി.എം ഹരിദാസ് നന്ദി പറഞ്ഞു.
loading...