വാര്‍ത്താ വിവരണം

പാക്ക് ടീം ആരാധകൻ ചാച്ച ഇനി ഇന്ത്യക്കാരൻ

30 May 2017

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ആരാധകനായ ‘ചാച്ച ഷിക്കാഗോ’യുടെ പിന്തുണ ഇത്തവണ ഇന്ത്യയ്ക്ക്. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യ– പാക്കിസ്ഥാൻ കളമൊരുങ്ങവേ ഇന്ത്യ തന്റെ സ്വന്തം നാടിനെക്കാൾ ഏറെ മുന്നിലാണെന്നു കറാച്ചിയിൽ ജനിച്ചു ഷിക്കാഗോയിൽ ജീവിക്കുന്ന മുഹമ്മദ് ബഷീർ പറയുന്നു.

സച്ചിൻ തെൻഡുൽക്കറിന്റെ കടുത്ത ആരാധകനായ സുധിർ ഗൗതവുമായി ഏറെ അടുപ്പമുണ്ടു ചാച്ചയ്ക്ക്. മൽസരത്തിനുണ്ടോയെന്ന് അന്വേഷിച്ചു സുധിർ വിളിച്ചിരുന്നുവെന്നു ചാച്ച പറയുന്നു.

കടപ്പാട് manoramaonline.com


Tags: