അഭിമുഖം


സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം  കണ്ണൂർ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു 

Reporter: pilathara dot com
ശ്രീ.അഖിൽ കൃഷ്‌ണയെ ജില്ലാ പ്രസിഡന്റ് ആയും ശ്രീ.ഷനിൽ കെ പി യെ ജില്ലാ സെക്രട്ടറിയായും ശ്രീ അഭിലാഷിനെ ജോ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം  കണ്ണൂർ ജില്ലാ ഭാരവാഹികളെ  അഡ്വ.ഗണേഷ് പറമ്പത്ത് നാഷണൽ ചെയർമാൻ പ്രഖ്യാപിച്ചു. കണ്ണൂരിൽ മൂന്ന് വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന സംഘടന മനുഷ്യാവകാശ ലംഘനങ്ങളിൽ കൊറോണകാലത്തും  സജീവതയോടെ പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ സാധിച്ചതായും നാഷണൽ കമ്മറ്റി അഭിപ്രായപ്പെട്ടു. കൊറോണകാലത്തു സ്ത്രീകളും കുട്ടികളും നേരിടുന്ന പീഡന വാർത്തകൾ ഇന്ത്യയിൽ പെരുകുന്നതായി സംഘടന വിലയിരുത്തി. ഇതിനെതിരെ ഈ വർഷം  "പൗരസ്വാതന്ത്രo "എന്ന വിഷയം ആസ്പദമാക്കി  ബോധവത്കരണം നടത്തും. 

കണ്ണൂർ താവക്കര കോംപ്ലീക്സിൽ വച്ച് ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി പുനഃ സംഘടിപ്പിച്ചു. ശ്രീ.അഖിൽ കൃഷ്‌ണയെ ജില്ലാ പ്രസിഡന്റ് ആയും ശ്രീ.ഷനിൽ കെ പി യെ ജില്ലാ സെക്രട്ടറിയായും ശ്രീ അഭിലാഷിനെ ജോ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 



loading...