രചനകൾ


കൊമ്പൻ മുയലുകൾ

Reporter: / Writer Mahesh Cherukunnu

 

കൊമ്പൻ മുയലുകൾ 

അവർ 
കഴുതപ്പറ്റങ്ങളെ മേയ്ക്കുന്നവർ 
അവരുടെ കൈയിലെല്ലാം 
മുക്കൊമ്പൻ മുയലുകൾ 
ശ്രീകോവിലിൽ 
പള്ളിമേടയിൽ 
ഖബറിൽ 
കണ്ണുകെട്ടിയ കൂട്ടിൽ 
കൊമ്പനെ കെട്ടിപ്പിടിച്ചു 
കൊഞ്ഞനം കുത്തുന്നവർ 
എറിയാലരഞ്ചുകൊല്ലം കൊണ്ട് 
തല്ലിത്തകർക്കണം 
എതിരാളിതൻ മുയലിന്റെ 
മൂന്നുകൊമ്പുകൾ .
ഏഷണികൂട്ടണം 
ആരാച്ചാർക് 
കപ്പം കൊടുക്കണം .
അന്യന്റെ മുയലിനെ 
പറ്റിയാൽ കൊല്ലണം. 
താൻ താൻ നിരന്തരം 
ഊട്ടുന്ന മുയലിന്റെ 
കൊമ്പു പിടിച്ചു 
തൊണ്ട പൊട്ടുംവരെ 
ഗർജ്ജിക്കണം .
കൊമ്പില്ലാ മുയലിനെ 
കണ്ടോൻറെ  
കണ്ണ് കുത്തിപ്പൊട്ടിക്കണം.. 
കൊമ്പൻ മുയലിന്റെ 
ഹുങ്ക് ശമിപ്പിച്ച 
കൂർമ്മനെ 
കശാപ്പു ചെയ്യണം. 
കൊമ്പനെ വിറ്റു കാശാക്കണം. 
വീഞ്ഞിൻ ലഹരിയിൽ 
സ്ഖലിക്കണം.. 
മൂന്നുകൊമ്പുള്ള മുയലേ 
ജയിക്ക നീ. 
മുയൽപ്പെട്ടി വിറ്റു 
വിശപ്പകറ്റട്ടെ ഞാൻ 

മഹേഷ് കെloading...