കല്യാശ്ശേരി വാര്‍ത്താ വിവരണം

റോഡുകൾ മെക്കാഡം ടാറിംഗ് പ്രത്യേക ഭരണാനുമതി 

7 April 2018
Reporter: ratheesh

കല്യാശ്ശേരി മണ്ഡലത്തിലെ പ്രധാന രണ്ട് റോഡുകളുടെ ആധുനികവത്കരണത്തിനും റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിനും പൊതുമരാമത്ത് വകുപ്പിൽ നിന്നും 7.46 കോടി രൂപയുടെ പ്രത്യേക ഭരണാനുമതി ലഭിച്ചതായി ടി.വി.രാജേഷ് MLA അറിയിച്ചു.


ചെറുകുന്ന് തറ-കീഴറ- വെള്ളിക്കീൽ റോഡ് 4 കോടിയും, ചെമ്പല്ലികുണ്ട്- വെങ്ങര-മൂലക്കീൽ കടവ് റോഡിന് 3.46 കോടി രൂപയുമാണ് അനുവദിച്ചത്.  ടെൻറർ നടപടികൾ പൂർത്തികരിച്ച് എത്രയും വേഗത്തിൽ പ്രവൃത്തി പൂർത്തികരിക്കാൻ പൊതുമരാമത്ത് വകുപ്പിന്  എം.എൽ.എ നിർദേശം നൽകി.

മത്സ്യബന്ധന വകുപ്പിൽ നിന്നും മാട്ടൂൽ പഞ്ചായത്തിലെ മടക്കര-തെക്കേമുനമ്പ് റോഡ് പുന:രുദ്ധാരണ പ്രവൃത്തിക്ക് 15.35 ലക്ഷം രൂപയും അനുവദിച്ചതായും, പ്രവൃത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കുമെന്നും ടി.വി.രാജേഷ് MLA അറിയിച്ചു.
loading...