വാര്‍ത്താ വിവരണം

പരിസ്ഥിതിദിനത്തിലേക്ക് കരിമ്പത്തുനിന്ന് 1.10 ലക്ഷം തൈകള്‍

30 May 2017
Reporter: yadhu krishnan - Kurumathur

ലോക പരിസ്ഥിതിദിനത്തില്‍ നടാനായി കരിമ്പത്തുനിന്ന് 1.10 ലക്ഷം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും. ജില്ലാ കൃഷിത്തോട്ടത്തിലാണ് ഉത്പാദിപ്പിച്ചിരിക്കുന്നത്. പുളി, ചതുരപ്പുളി, ആഞ്ജലി, ഞാവല്‍, ചാമ്പ, കറിവേപ്പില, ഗ്രാമ്പൂ, സര്‍വസുഗന്ധി, മാവ്, പ്ലാവ് തുടങ്ങിയ ഇനത്തില്‍പ്പെട്ടവയാണ് വിതരണത്തിനായുള്ളത്. കൃഷിവകുപ്പ് ഒന്നരമാസംമുമ്പാണ് ഇങ്ങനെയൊരാവശ്യമുന്നയിച്ചത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് 8000 ചെടികളുടെ ആവശ്യവുമായെത്തി. ജൂണ്‍ അഞ്ചിനകം ഇവയല്ലാം വിവിധ സ്ഥലങ്ങളിലെത്തിക്കും. റോഡരികിലും മറ്റ് പൊതു സ്ഥലങ്ങളിലും ഫലവൃക്ഷങ്ങളും സുഗന്ധ സസ്യങ്ങളും നട്ടുപിടിപ്പിച്ചാണ് ജില്ലയില്‍ ഈ വര്‍ഷം ലോക പരിസ്ഥിതി ദിനം കൊണ്ടാടുക.



whatsapp
Tags:
loading...