അഭിമുഖം


ഒരു വെടിക്കെട്ട് പടവും കണ്ണൂരിലെ ആൺകുട്ടിയും !!!

Reporter: / Film Review: shanil cheruthazham

അടുത്തകാലത്ത് ഇറങ്ങിയ സിനിമയിൽ വച്ച് നമ്മെ ചിന്തിപ്പിച്ച  ഒരു ചോദ്യം? 

അപ്പോ ദൈവം കറുത്തിട്ടാണോ വെളുത്തിട്ടാണോ? 8 വയസ്സ് പ്രായം തോന്നുന്ന ഒരു പെൺകുട്ടി  സ്വന്തം അമ്മാമയോട് ചോദിക്കുന്ന രംഗത്തോടുകൂടിയാണ് സിനിമയുടെ ആരംഭം... 

ചിന്തിക്കുന്നവർക്ക് ഉത്തരം ഉണ്ട് എന്ന് നമ്മൾ പറയാറുണ്ട്... സിനിമയിൽ മുഴുവൻ സമയവും പലപല ചോദ്യങ്ങളാണ് വരച്ചു കാട്ടുന്നത്. സമകാലീന സംഭവങ്ങളെ കോർത്തിണക്കി എത്ര മനോഹരമായാണ് വെടിക്കെട്ട് എന്ന സിനിമ പറഞ്ഞു പോകുന്നത്. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച മുഴുവൻ പേരും നമ്മളോട് ചിത്രത്തിലൂടെനീളം പലപല ഉത്തരങ്ങൾ പറയാതെ പറഞ്ഞു കൊണ്ടേയിരിക്കുന്നു... 

സ്നേഹവും പ്രണയവും സുഹൃദ്ബന്ധങ്ങളും ഒക്കെ സ്പർശിച്ചുകൊണ്ട് നിത്യജീവിതത്തിൽ നമ്മൾ കണ്ടുവരുന്ന എല്ലാ ദുരാചാരങ്ങളും, ജാതീയമായ വേർതിരിവും, ന്യൂജൻ സിനിമ റിവ്യൂ ട്രെൻഡുകളും, നിത്യജീവിതത്തിൽ നാട്ടിൽ അഭിമുഖീകരിക്കുന്ന സംഭവ വികാസങ്ങളും ഹെൽമറ്റ് ധരിക്കാതെയുള്ള ബൈക്ക് യാത്രകളും,  സർക്കാർ ഓഫീസുകളും, രാഷ്ട്രീയ ഇടപെടലുകളും ഒക്കെ എത്ര ഭംഗിയായാണ് സിനിമ വരച്ചുകാട്ടുന്നത്.

അടുത്തകാലത്ത് മലയാളി മനസ്സിൽ നായകനായി ചേക്കേറിയ വിഷ്ണു ഉണ്ണികൃഷ്ണൻ കഥ തിരക്കഥ സംവിധാനം എന്നിവ അനായാസം കൈകാര്യം ചെയ്യുന്ന വിധത്തിൽ ശ്രീനിവാസനോളം വളർന്നിരിക്കുന്നു. സിനിമ എന്നത് വെറുതെ കണ്ടു പോകാൻ ഉള്ളത് മാത്രം അല്ല, അത് സമൂഹത്തിനു ഗുണം ആകേണ്ടത് ആയിരിക്കണം എന്നത് മനസിലാക്കി ബിബിനും വിഷ്ണുവും മലയാള ചലച്ചിത്രത്തിന് വലിയ സംഭാവനയാണ് നൽകിയത് .  

"ഈ ചിത്രം സിനിമയായിട്ട് തോന്നില്ല ജീവിതമായിട്ട് ആയിരിക്കും ചിത്രം കണ്ട് പുറത്തിറങ്ങുന്ന ഒരോ ആൾക്കാർക്കും അനുഭവപ്പെടുക".

 നാട്ടിൻപുറത്തിൻ്റെ നന്മയുള്ള സിനിമയിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും   അവയവദാനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ചുരുക്കം സിനിമകളിൽ ഒന്ന്...  മനുഷ്യൻ്റെ ജാതി മനുഷ്യത്വമാണെന്ന് അർത്ഥശങ്കയില്ലാതെ  സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലെങ്കിലും പറയാതെ വയ്യ. ഒപ്പം വിപിൻ ജോർജും ഉണ്ണികൃഷ്ണനും ചേർന്ന്   എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത ചിത്രം സമ്മാനിച്ചത് കണ്ണൂരിൽ ഒരു ബാലതാരത്തെ കൂടിയാണ്. 

ഈ ബാലതാരവും ( പെൺകുട്ടിയും) അമ്മാമയും വീണ്ടും  സിനിമയുടെ ക്ലൈമാക്സിലും പ്രത്യക്ഷപ്പെടുന്നു. നമ്മൾ ആഗ്രഹിച്ച ഉത്തരവുമായി... അപ്പോ ദൈവം കറുത്തിട്ടാണോ വെളുത്തിട്ടാണോ?

ദൈവത്തിൻ്റെ കരങ്ങൾ ശക്തമാണ് എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. ഈ കരങ്ങൾ തന്നെ ചില ഉത്തരങ്ങളും നമുക്ക് നൽകുന്നു. അതെ ചിന്തിക്കുന്നവർക്ക് ഉത്തരമുണ്ട്!!!


സിനിമയിൽ  പെൺകുട്ടിയായി തിളങ്ങിയ കണ്ണൂരിൻ്റെ ആൺകുട്ടി

മലയാള ചലച്ചിത്ര ലോകത്ത് കണ്ണൂരിൻ്റെ സ്വന്തം ബാലതാരമായി കയ്യടി നേടിയിരിക്കുകയാണ് ജെയ്ഷ് മുഹമ്മദ് ജാസിം  എന്ന എട്ടുവയസ്സുകാരനായ മൂന്നാം ക്ലാസുകാരൻ.  തളിപ്പറമ്പ് സ്വദേശിയാണ് ഇപ്പോൾ കണ്ണൂർ പയ്യാമ്പലത്ത് താമസിക്കുന്നു. സിനിമയിൽ ആൺകുട്ടിയായി പോയതാണെങ്കിലും മോഡലിംഗ് താരമായ ജെയ്ഷ്  മുടി നീട്ടി വളർത്തിയിരുന്നു. അങ്ങനെയാണ് സിനിമയുടെ ഏറ്റവും പ്രധാന കഥാപാത്രമായ പെൺകുട്ടിയായി മാറിയത്. ജെയ്ഷ് മുഹമ്മദ് ജാസിം നേരത്തെ ത തവളയുടെ ത എന്ന പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയുടെ ഒരു ചിരി ഇരുചിരി  ബംബർ ചിരി, മറ്റ് നിരവധി ഫാഷൻ ഷോകളിൽ ഇതിനകം താരമായി മാറിയിരിക്കുകയാണ് ഈ കണ്ണൂർക്കാരൻ. 

വെടിക്കെട്ട് സിനിമയിലെ വെടിക്കെട്ട് ഡയലോഗ് പറഞ്ഞ പെൺകുട്ടി കണ്ണൂരിലെ ആൺകുട്ടിയായിരുന്നു എന്ന് കേട്ടപ്പോൾ സന്തോഷം. കണ്ണൂരിലെ ബാലതാരത്തിന് പിലാത്തറ ഡോട്ട് കോം ആശംസകൾ നേരുന്നു. 

✍ ഷനിൽ ചെറുതാഴം

 

https://youtube.com/shorts/SkT27vsYhbE



loading...