വാര്‍ത്താ വിവരണം

ജെ സി ഐ പിലാത്തറ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു നടന്നു 

16 January 2018
Reporter: pilathara.com
ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി  പ്രഭാവതി 2018 വർഷ സ്ഥാനാരോഹണ ചടങ്ങു വിളക്കു തെളിച്ചു ഉത്ഘാടനം ചെയ്തു.

പിലാത്തറ : ജെ സി ഐ പിലാത്തറയുടെ 8 മതു പ്രസിഡണ്ടായി ബിജോയ് പി കെ സ്ഥാനമേറ്റു. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട്  പ്രഭാവതി മുഖ്യ അതിഥിയായി . ജെസി ഐ മുൻ മേഖല പ്രസിഡണ്ട് ദിലീപ് ടി ജോസഫ് മുഖ്യ പ്രസംഗികനായ ചടങ്ങിൽ ജെ സി ഐ പിലാത്തറയുടെ മുൻ പ്രസിഡണ്ട്  രാജീവ് ക്രീയേറ്റീവ് അധ്യക്ഷത വഹിച്ചു. വിശിഷ്ട അഥിതിയായി സോൺ പ്രസിഡണ്ട് കെ വി സുധീഷ് സംസാരിച്ചു. ഷാനിൽ സ്വാഗതവും സഞ്ജീവ് കുമാർ നന്ദിയും അറിയിച്ചു . 2010 ൽ പിലാത്തറയിൽ   ജെസി ഐ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പയ്യന്നൂർ ജെസ്സിയുടെ  മുൻ പ്രസിഡണ്ട്  പി എൻ സുനിൽ നെ  ആദരിച്ചു. സാമൂഹ്യ പ്രവർത്തകനായ പിലാത്തറ ജെസിഐ മെമ്പർ ഉണ്ണി പുത്തൂരിനെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം നൽകി . 

പുതിയ മെമ്പർമാർക്കു സോൺ പ്രസിഡണ്ട് കെ വി സുധീഷ് ഓത്തു ചൊല്ലിക്കൊടുക്കുന്നു

Tags:
loading...