കല്യാശ്ശേരി വാര്‍ത്താ വിവരണം

പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻററിന്റെ ഉദ്ഘാടനം നടന്നു

7 April 2018
Reporter: Ratheesh

പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ് സെൻററിന്റെ ഉദ്ഘാടന കർമ്മം ശ്രീ.ടി.വി രാജേഷ് MLA യുടെ അദ്ധ്യക്ഷതയിൽ ആരോഗ്യ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ നിർവ്വഹിച്ചു.  MP മാരായ ശ്രീമതി പി.കെ ശ്രീമതി ടീച്ചർ, ശ്രീ പി.കരുണാകരൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.വി പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.. ഗാർഡിയൻ എയ്ഞ്ചൽസ് എന്ന സംഘടന സ്പോൺസർ ചെയ്ത കുഴൽക്കിണറിന്റെ ഉദ്ഘാടനവും, ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ സമർപ്പണവും ചടങ്ങിൽ വച്ച് നടന്നു. 
loading...