വിവരണം ഓര്‍മ്മചെപ്പ്


കണ്ണൂരിലെ സമാധാന പ്രാവ്.

Reporter: KKR Vengara

കണ്ണൂരിലെ സമാധാന പ്രാവ്.
എന്റെ കയ്യൊപ്പ് ചാർത്തിയ ശിൽപ്പം.
ഈ ശിൽപം ഇന്ന് കണ്ണൂരിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊണ്ട്
കാൽ ടെക്സ് ജംഗ്ഷനിൽ ഇരിപ്പുണ്ട്.ഞാൻ ചെയ്ത ശിൽപങ്ങളിൽ എനിക്ക് ഏറെ ഇഷ്ടമുണ്ട് ഇതിനോട് : 
പട്ടണം മോടിപിടിപ്പിക്കന്നതിന്റെ
ഭാഗമായാണ് കാൽടെ ക്സിൽ ഒരു ക്ലോക്ക് ടവറും ശിൽപവും നിർമിക്കാൻ കണ്ണുർ എസ്.പി.ആയിരുന്ന മനോജ് എബ്രഹാം തീരുമാനമെടുക്കുന്നത്.
ഷെർലോണായിരുന്നു സ്പോൺസർ
പ്രാവും ക്ലോക്ക് ടവറും തയാറായി.
എന്നാൽ ഒരു രാഷ്ടീയ സംഘർഷത്തിൽ പ്രാവ് തകർക്കപ്പെട്ടു. ഒരു ലോറിയുടെ പരാക്രമത്തിൽ ടവറും ഇല്ലാതായി.
Sവർ ഉപേക്ഷിച്ചു കൊണ്ട് പ്രാവ് വീണ്ടും പുനർനിർമിക്കപ്പെട്ടു.
പ്രാവിനെ സമാധാനത്തിന്റെ പ്രതീകമായി രൂപകൽപന ചെയ്യുന്നത് ഇരുപതാം നൂറ്റാണ്ടിന്റ കണ്ണ് എന്ന് വിശേഷിക്കപ്പെടം ന്ന പ്ളാബോ പിക്കാസോ ആണ്.
ഐ ക്യരാഷ്ട്രസഭ അത് അംഗീകരിക്കുകയും ചെയ്തു.
കണ്ണൂരിന് എന്നും കളങ്കം ചാർത്തുന്ന
രാഷ്ടീയ സംഘർഷങ്ങളാണ് ഇത്തരം ഒരു ബിംബത്തെ നഗരകവാടത്തിൽ പ്രതിഷ്ടിക്കാൻ ഇട വന്നത്.
എന്നാൽ ഇന്നും കണ്ണൂരിന്റ കളങ്കം ഒരു തുടർക്കഥയായിത്തനെ അവശേഷിക്കുന്നു.





loading...