വാര്‍ത്താ വിവരണം

വാദങ്ങൾക്കും പ്രതിവാദങ്ങൾക്കുംവിട... പതിവുപോലെ മരണം അവരെ കവർന്നു .....

6 February 2018
Reporter: pilathara.com

വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരണമടഞ്ഞു . ഏമ്പേറ്റു നരിപ്പാറ സ്വദേശിയായ ജോസ് (60) ആണ് മരണമടഞ്ഞത്. 4 ലാം തീയ്യതി ഉച്ചയ്ക്ക് 1.45 നു വിളയാൻകോഡ് വച്ച് ബൈക്കടിച്ചു പരിക്കേറ്റ ജോസിനെ അതുവഴി വന്ന ഓൾ കേരളം ഫോട്ടോഗ്രാഫി അസോസിയേഷൻ നേതാവായ ദിലീഷ് കുമാർ തന്റെ കാറിൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിരുന്നു . എന്നാൽ അത്യാസന്ന നിലയിലുള്ള രോഗിയെ കൊണ്ടുപോകാൻ വീൽ ചെയറോ , സ്ട്രക്ച്ചറോ ലഭിക്കാൻ 5 മിനിട്ടോളം കാത്തുനിൽക്കേണ്ടിവന്നതായി വന്നു . ഇത് സംബന്ധിച്ച് ദിലീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു തുടർന്ന് നിരവധി പേരാണ് പരിയാരം മെഡിക്കൽ കോളേജിന്റെ ഇത്തരം ശോചനീയ അവസ്ഥയും , സമാന പ്രവർത്തിയും ചൂണ്ടി പോസ്റ്റിനെ പിന്തുണച്ചത് . ഈ ഫേസ്ബുക് പോസ്റ്റിനെതിരെ ചില്ല ഭീഷണിയും നേരിടേണ്ടി വന്നു . അതിനിടെ ഇന്ന് പുലർച്ചെയാണ് ജോസ് മരണപ്പെട്ടത്.  മരം മുറി തൊഴിലാളിയായ ജോസ് ഭാര്യ മേരി . മക്കൾ ഷിജു,ഷിബി, മരുമക്കൾ വർഷ, ഷൈജു .

ദിലീഷ് കുമാർ  കുമാറിന്റെ പോസ്റ്റിൽ നിന്നും

ഇന്ന് ഉച്ചയ്ക്ക് 1.45ന് വിളയാങ്കോട് ബസ് സ്റ്റോപ്പിന് മുന്നിൽ ബൈക്ക് യാത്രക്കാർ വഴിയാത്രക്കാരനെ തട്ടി അപകടമുണ്ടായി. തൊട്ട് പുറകിൽ കാറിൽ ഉണ്ടായിരുന്ന ഞാൻ പരിക്ക് പറ്റിയ വരെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു.ബോധരഹിതനായ വഴിയാത്രക്കാരനെ എത്രയും പെട്ടന്ന് ' ചികിത്സ നൽകാൻ ഞാൻ അതി വേഗതയിൽ തന്നെ എന്റെ കാർ പായിച്ചു.മെഡിക്കൽ കോളജ് കാഷ്വാലിറ്റിക്ക് മുന്നിൽ ഹെഡ്‌ ലൈറ്റിട്ട് ചീറി പാഞ്ഞെത്തിയ എന്റെ കാർ വന്ന് നിന്നിട്ടും ഒരു സ്ട്രെക്ചറോ ,വീൽ ചെയറുമോ എങ്കിലും എത്താൻ അഞ്ച് മിനുട്ട് വേണ്ടി വന്നു.ഏതൊരു വാഹനമായിക്കോെ ട്ടെ കാഷ്വാലിറ്റിക്ക് മുന്നിൽ വന്ന് നിൽക്കുമ്പോൾ എത്രയും പെട്ടന്ന് ഓടിയെത്തേണ്ട ഉത്തരവാദിത്ത പെട്ട ഒരു ജീവനക്കാരി മാത്രമാണ് മെഡിക്കൽ കാളേജിൽ ഉണ്ടായത് എന്നോർക്കണം.പക്ഷേഒരുകാര്യത്തിൽ ശുഷ്കാന്തി കാണിക്കുന്നുണ്ടായിരുന്നു എന്റ കാർ എത്രയും പെട്ടന്ന് മാറ്റാൻ വ്യഗ്രത കാട്ടുന്ന സെക്യൂരിറ്റി ജീവനക്കാരൻ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം പോലും പരിക്ക് പറ്റിയ ആളെ കാറിൽ നിന്ന് ഇറക്കാൻ സഹായിച്ചില്ല.ഇതെന്ത് മേഡിക്കൽ കോളേജ്.പ്രതികരിച്ചവരെ സെക്യൂരിറ്റി ജീവനക്കാർ കൂട്ടമായി അറ്റാക്ക് ചെയ്യുന്ന മുൻ അനുഭവമുള്ളത് കൊണ്ട്, സ്വയം ശപിച്ച് ഞാൻ ഇറങ്ങി.കാർ അമിത വേഗതയിൽ ഓടിച്ച ഫൈനിന് കാത്തിരിക്കുന്നു.

 

 





ദിലീഷ് കുമാർ വിളയാൻകോഡിന്റെ ഇതിനകം 91 ഷെയർ , 160 ഓളം വാദപ്രതിവാദങ്ങൾക്ക് കാരണമായ വൈറലായ ഫേസ്ബുക് പോസ്റ്റ് ,

whatsapp
Tags:
loading...