അഭിമുഖം


മനസ്സു കീഴടക്കി കുഞ്ഞു ഗായിക സാന്നിധ്യ

Reporter: shanil Cheruthazham
ഈ കൊച്ചു കലാകാരിയെ പ്രോത്സാഹിപ്പിക്കാനായി വിളിക്കാം : 9947408191

പയ്യന്നൂർ  കണ്ടോത്ത്  സ്വദേശിയായ സന്തോഷ്‌ രഞ്ചിത ദമ്പതികളുടെ രണ്ടാമത്തെ മകൾ 6 വയസ്സുകാരി സാന്നിധ്യ  നിരവധി സ്റ്റേജുകളിൽ മാധുര്യമൂറുന്ന ഗാനങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ ആർജിച്ചിരിക്കുകയാണ്. പ്രൊഫഷണൽ ഗാനമേളകളിൽ 50  സ്റ്റേജ് ഇതിനകം ഈ അനുഗ്രഹീത ഗായിക പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഗാനം ആസ്വദിച്ചുകൊണ്ട് പാടുന്ന സാന്നിധ്യയുടെ  ആലാപനശൈലിക്ക്  നിരവധി ഫാൻസ്‌ ഇതിനകം ഈ കൊച്ചുകലാകാരിക്ക് ഉണ്ടായിട്ടുണ്ട്.

 മലയാളം , തമിഴ് , ഹിന്ദി തുടനി നിരവധി ഗാനങ്ങൾ കാണാപ്പാഠമാക്കിയ കൊച്ചു ഗായിക എടാട്ട് പി ഇ എസ്‌ വിദ്യയായതിൽ ഒന്നാം ക്ലാസ്ക്കാരിയാണ്. പയ്യന്നുർ തപസ്യ കലാക്ഷേത്രം വേണുമാഷിൻ്റെ ശിഷ്യനത്തിൽ ഗാനമഭ്യസിക്കുന്ന സാന്നിധ്യ ഗാനഗന്ധർവൻ യേശുദാസിന്‍റെ ശിഷ്യൻ  രാജേഷ് രാജ് കണ്ണുരിന്‍റെയും പ്രീയ ശിഷ്യ കൂടിയാണ്.  ഷെഹനായിയുടെ കൂട്ടുകാരൻ ഉസ്താദ് ബിസ്മില്ലാ ഖാന്‍റെ കേരളത്തിലെ ഒരേ ഒരു ശിഷ്യൻ ഉസ്താദ് ഹസ്സൻ ഭായിയാണ് സാനിധ്യ യുടെ ഗുരുക്കന്മാരിൽ പ്രമുഖനായ മറ്റൊരാൾ . ഈ ഗുരുക്കൻ മാരെല്ലാം സാന്നിധ്യയുടെ സംഗീത ജീവിതത്തിൽ വഴികാട്ടാനായ് കൂടെയുണ്ട് .

സാന്നിധ്യയുടെ സഹോദരി നിവേദ്യ ചെറുപ്രായത്തിൽ തന്നെ  ക്ലാസിക്കൽ നിർത്യത്തിൽ  കഴിവുതെളിയിച്ച നല്ല കലാകാരികൂടിയാണ്. ചെറുപ്രായത്തിൽ ഗാനമേളയുടെ തിരക്കിലേക്ക് കടന്ന സാന്നിധ്യ ഫെബ്രുവരി 24, 25 തീയ്യതികളിൽ അസീസ് തായിനേരിയുടെ കൂടെ പ്രോഗ്രാം ചെയ്യാനുള്ള തില്ലിൽ ആണ്.
loading...