വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം - പെരുങ്കളിയാട്ടം

12 February 2018
Reporter: pilathara.com

പെരുങ്കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ അന്നദാനത്തിനാവശ്യമായ കാർഷിക വിഭവങ്ങൾ ഒരു ജനകീയ കൂട്ടായ്മയിലൂടെ വിളയിച്ചെടുക്കുന്നതിന് വേണ്ടിയുള്ള സംരംഭമായ_ ജൈവകാർഷീകോത്സവത്തിന് (11-O2-2018) നാന്ദി കുറിച്ചിരിക്കയാണ്. നമുക്ക് അന്യം നിന്നുപോകുന്ന ഒരു കാർഷിക സംസ്കാരം തിരിച്ചു കൊണ്ടുവരുവാൻ ഈയൊരു പ്രവർത്തനത്തിലുടെ സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

       അഡ്വ: പി വി സുകുമാരന്റെ (കൺവീനർ പ്രോഗ്രാം കമ്മറ്റി) സ്വാഗത ഭാഷണത്തോടെ ആരംഭിച്ച               ജൈവകാർഷീകോത്സവ - ത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി.വി രാജേഷ് അദ്ധ്യക്ഷപദം അലങ്കരിച്ചു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടന്നപള്ളി രാമചന്ദ്രൻ (തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ്) പരിപാടി ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ എം കുഞ്ഞിരാമൻ, ആഘോഷ കമ്മറ്റി ചെയർമാൻ ശ്രീ എം പി തിലകൻ , ശ്രീമതി രമ്യാ ഭായ് (കൃഷി ഓഫീസർ)   പി വി തമ്പാൻ  (ജനറൽ കൺവീനർ, ആഘോഷ കമ്മറ്റി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ എൻ വി കുഞ്ഞിരാമൻ (കൺവീനർ, സാമ്പത്തീക കമ്മറ്റി) ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.Tags:
loading...