വാര്‍ത്താ വിവരണം

ആരാണ് കുറ്റക്കാർ ... യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

12 February 2018
Reporter: pilathara.com

പ്രിയ സുഹൃത്തുക്കളെ,
ഇന്ന് ഉച്ചക്ക് ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടായ വേദനിപ്പിക്കുന്ന ഒരനുഭവ കുറിപ്പ്.

പിലാത്തറ പി ഏച്ച് സി യിലെ ജീവനക്കാരുടെ മനോഭാവത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു .


ഞാൻ മകളുടെ ചികിത്സാർത്ഥം ഈ സർക്കാരാശുപത്രിയിൽ പോയപ്പോൾ , ഉദ്യേശം 75 വയസ്സോളം പ്രായമായ ഒരാളെയും കൂട്ടി മകൻ ,വളരെ വിഷമത്തോടെ തിരിച്ചു പോകുന്നത് ശ്രദ്ധയിൽ പെടുകയും കാര്യം അന്വേഷിച്ചപ്പോൾ ശരീരത്തിലെ മുറിവ് തുന്നാനുള്ള സൗകര്യം ഇവിടെ ഇല്ലെന്നും പയ്യന്നൂർ ആശുപത്രിയിലേക്ക് പോകുകയാണെന്നും അറിയാൻ കഴിഞ്ഞു. അതിനുള്ള കാരണം ആശുപത്രി അധികൃതരിൽ നിന്നും അറിഞ്ഞപ്പോഴാണ് ഞാൻ തികച്ചും പകച്ചുപോയത്. കേവലം 12.00 രൂപ മാത്രം വിലയുള്ള ഗ്ലൗസ് ഇല്ല എന്ന കാരണത്താൽ ,ഇദ്ദേഹത്തെ ചികിത്സിക്കാൻ സാധിക്കില്ലെന്നും ,ഈ ഗ്ലൗസ് തീർന്നിട്ട് മാസത്തോളമായെന്നും ,ആയതിനാൽ മുറിവ് ഡ്രസ്സ് ചെയ്യുവാനോ Dental ക്ലിനിക്കിന്റെ പ്രവർത്തനവും മറ്റു അടിയന്തര പ്രാധാന്യമുള്ള ചികിത്സകളും ആഴ്ചകളോളമായി മുടങ്ങിയിരിക്കുകയാണെന്നും സ്റ്റാഫംഗങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു. ഇങ്ങിനെ പലരുടേയും ചികിത്സ വേണ്ട രീതിയിൽ നടത്താതെ കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല.സംസ്ഥാനത്തെ ഏറ്റവും നല്ല കുടുംബാരോഗ്യ കേന്ദ്രം എന്ന അവാർഡു ഈ അടുത്ത കാലത്ത് നേടിയ ചെറുതാഴം FH C ഇങ്ങിനെ നശിപ്പിച്ചു കൂടാ. ഞാൻ ഇതിനെതിരെ അധികാരികൾക്ക് ഇന്ന് തന്നെ പരാതിപ്പെട്ടിട്ടുണ്ട്, എന്നിരുന്നാലും പൊതുജനങ്ങളുടെ ഇടപെടൽ ഈ വിഷയത്തിൽ അത്യാവശ്യമാണ്.

മധുസൂദനൻ പി.വി.
പിലാത്തറ

റോട്ടറി ക്ലബ് തുടങ്ങിയ സമാന്തര പൊതു പ്രവർത്തകരുടെ സഹകരണത്തോടെ വലിയ സൗകര്യങ്ങളോടുകൂടി പി എച്ച് സി പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനികമായ വിശ്രമകേന്ദ്രവും പൂന്തോട്ടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അല്ല ആദ്യം വേണ്ടത്. മികച്ച ഡോക്ടർമാരും നല്ല മന

Tags:
loading...